Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കര്‍ഷകസമരം മുതലെടുത്ത് പാകിസ്ഥാന്‍ ആയുധം എത്തിക്കുന്നു ; മുന്നറിയിപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

കര്‍ഷകസമരം മുതലെടുത്ത് പാകിസ്ഥാന്‍ ആയുധം എത്തിക്കുന്നു ; മുന്നറിയിപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് കർഷക പ്രതിഷേധം തുടങ്ങിയതിനു ശേഷം പാകിസ്ഥാനിൽ നിന്നുള്ള ആയുധക്കടത്ത് വർധിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. കർഷക സമരം ശക്തമായതിനു ശേഷം അതിർത്തിയിലെ അസ്വസ്ഥതകളും ക്രമാതീതമായി വർധിച്ചുവെന്നും പാകിസ്ഥാൻ ഡ്രോണുകളിൽ ആയുധങ്ങൾ ഇന്ത്യയിലേക്കു കടത്തുകയാണെന്നും അമരീന്ദർ സിങ് ആരോപിച്ചു. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അമരീന്ദർ സിങ്ങിന്റെ ആരോപണം. രാജ്യത്തിനെതിരെ പാക്കിസ്ഥാനും ചൈനയും ഗൂഢാലോചന നടത്തുകയാണ്. രാജ്യത്തെ 20 ശതമാനം സൈനികരും കർഷകർ സജീവമായ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. കാർഷിക നിയമങ്ങൾ കൊണ്ട് അവരുടെ ആത്മവിശ്വാസം തല്ലിക്കെടത്തരുതെന്നും അമരീന്ദർ പറഞ്ഞു. ആരെയും അടച്ചാക്ഷേപിക്കാനല്ല താനിത് പറയുന്നതെന്നും റിപ്പബിക് ദിനത്തിൽ ഡൽഹിയിൽ നടന്ന അക്രമങ്ങൾക്കു പിന്നിൽ പാക്കിസ്ഥാനാണോ എന്നത് കണ്ടുപിടിക്കേണ്ടത് അന്വേഷണ ഏജൻസികളാണെന്നും അമരീന്ദർ പറഞ്ഞു.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in