Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം : പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് തിങ്കളാഴ്ച

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം : പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് തിങ്കളാഴ്ച
ലോക്‌സഭ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഇത്തവണ ഏറ്റവും കൂടുതൽ മണ്ഡലങ്ങളുള്ളത് ഉത്തർപ്രദേശിലാണ്. 14 മണ്ഡലങ്ങൾ. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ ജനവിധി തേടുന്ന റായ്ബറേലി, അമേഠി എന്നിവിടങ്ങളിലെ പ്രചരണവും ഇന്ന് അവസാനിക്കും. ഝാർഖണ്ഡ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. ഫോനി ചുഴലിക്കാറ്റ് ബംഗാളിലെ വോട്ടടെപ്പിനെ ബാധിക്കുമോ എന്നും ആശങ്ക ഉണ്ട്. കർശന സുരക്ഷയാണ് ബംഗാളിൽ തെരഞ്ഞടുപ്പ് കമ്മീഷൻ ഏർപെടുത്തിയിരിക്കുന്നത്. അവസാന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെടുപ്പോടെ ബീഹാറിലെ വോട്ടെടുപ്പ് മറ്റന്നാൾ പൂർണമാകും. ഇതിന് പുറമെ ജമ്മു കശ്മീർ, രാജസ്ഥാൻ എന്നിവിടങ്ങളിലെ വോട്ടെടുപ്പും അഞ്ചാം ഘട്ടത്തോടെ പൂർത്തിയാകും. അവസാന മണിക്കൂറുകളിൽ നേതാക്കളെല്ലാം പരസ്യ പ്രചാരണവുമായി സജീവമാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് കലാശക്കൊട്ട് പ്രചാരണത്തിന് എത്തുന്നത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് ഹരിയാനയിൽ പ്രചരണം നടത്തും

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in