Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജെഎൻയുവിൽ വിദ്യാർത്ഥികളെ ആക്രമിച്ച സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം; വിദ്യാർത്ഥികൾക്ക് പിന്തുണയുമായി പ്രിയങ്കാ ഗാന്ധി; സംഭവം ഞെട്ടിക്കുന്നതെന്ന് രാഹുൽ ഗാന്ധി

ജെഎൻയുവിൽ വിദ്യാർത്ഥികളെ ആക്രമിച്ച സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം; വിദ്യാർത്ഥികൾക്ക് പിന്തുണയുമായി പ്രിയങ്കാ ഗാന്ധി; സംഭവം ഞെട്ടിക്കുന്നതെന്ന് രാഹുൽ ഗാന്ധി
ജെഎൻയുവിൽ വിദ്യാർത്ഥികളെ ആക്രമിച്ച സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം. സംഭവത്തെ കോൺഗ്രസ് അപലപിച്ചു. സംഭവം ഞെട്ടിക്കുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് പിന്തുണയുമായി പ്രിയങ്കാ ഗാന്ധിയും എത്തി. എയിംസിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദർശിച്ചു. [embed]https://www.facebook.com/IndianNationalCongress/videos/840062559757794/[/embed] അതേസമയം, എയിംസിലെത്തിയ പ്രതിപക്ഷ നേതാക്കളെ തടയാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. വിദ്യാർഥികൾക്ക് പിന്തുണയുമായി നിരവധി നേതാക്കൾ രാത്രിവൈകിയും സംഭവസ്ഥലത്ത് എത്തി. സർവകലാശാലയിൽ നടന്ന അക്രമസംഭവങ്ങൾ ഞെട്ടിക്കുന്നതാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. അക്രമത്തിന് പിന്നിൽ ബിജെപിയും ആർഎസ്എസുമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. രാജ്യത്ത് ജനാധിപത്യം തകർന്നിരിക്കുന്നുവെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. ജെഎൻയുവിലെ അക്രമസംഭവം ഞെട്ടലുണ്ടാക്കിയെന്നും അക്രമം അവസാനിപ്പിച്ച് ശാന്തിയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ പൊലീസ് തയാറാകണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ട്വിറ്ററിൽ കുറിച്ചു.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in