Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രമുഖ തെന്നിന്ത്യന്‍ താരം ഡല്‍ഹി ഗണേഷ് അന്തരിച്ചു

പ്രമുഖ തെന്നിന്ത്യന്‍ താരം ഡല്‍ഹി ഗണേഷ് അന്തരിച്ചു
ചെന്നൈ : പ്രമുഖ തെന്നിന്ത്യന്‍ താരം ഡല്‍ഹി ഗണേഷ് (80) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നാനൂറിലധികം സിനിമകളില്‍ അഭിനയിച്ചു. ഇന്ത്യന്‍ 2 ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. 1976ല്‍ കെ.ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തുന്നത്. രജനികാന്ത്, കമല്‍ഹാസന്‍, വിജയകാന്ത് എന്നിവര്‍ക്കൊപ്പം നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. നായകന്‍ (1987), മൈക്കിള്‍ മദന കാമ രാജന്‍ (1990) എന്നീ സിനിമകളിലെ അഭിനയം വേറിട്ടുനിന്നു. ദേവാസുരം, ധ്രുവം, കാലാപാനി, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയവയാണ് അഭിനയിച്ച മലയാള ചിത്രങ്ങള്‍. 1979ല്‍ അഭിനയത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രത്യേക ജൂറി പരമാര്‍ശവും ലഭിച്ചിട്ടുണ്ട്. ഒരു ദശാബ്ദക്കാലം ഇന്ത്യന്‍ വ്യോമസേനയിലും സേവനമനുഷ്ഠിച്ചു. സംസ്‌കാരം ഇന്ന് നടക്കും.

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in