Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിക്ടര്‍ ജോസഫ് അന്തരിച്ചു; ജയ്ഹിന്ദ് ടിവി ന്യൂസ് എഡിറ്ററായിരുന്നു

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിക്ടര്‍ ജോസഫ് അന്തരിച്ചു; ജയ്ഹിന്ദ് ടിവി ന്യൂസ് എഡിറ്ററായിരുന്നു


കണ്ണൂര്‍: ജയ്ഹിന്ദ് ടിവി ന്യൂസ് എഡിറ്ററും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ വിക്ടര്‍ ജോസഫ് (41) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ജയ്ഹിന്ദ് ടിവിയില്‍ നാഷണല്‍ കറന്റ് അഫയേഴ്സ് പ്രോഗ്രാം പ്രൊഡ്യൂസറായും വാര്‍ത്താ അവതാരകനായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ജയ്ഹിന്ദ് ടിവി തിരുവനന്തപുരം ഡെസ്‌കില്‍ ന്യൂസ് എഡിറ്ററായും നാഷണല്‍ കറന്റ് അഫയേഴ്സ് പ്രൊഡ്യൂസറായും സേവനമനുഷ്ഠിച്ചു. ഇന്ത്യവിഷന്‍, മനോരമ ന്യൂസ്, അമൃത ടിവി എന്നീ മുന്‍നിര ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കുവൈത്തിലും മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു വിക്ടറിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ദേശീയ രാഷ്ട്രീയ വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവുണ്ടായിരുന്ന അദ്ദേഹം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു.

കണ്ണൂര്‍ പയ്യാവൂര്‍ ചതുരമ്പുഴ കുന്നേല്‍ വീട്ടില്‍ ജോസഫിന്റെയും കൊച്ചുത്രേസ്യയുടെയും മകനാണ്. ഇന്ത്യന്‍ വോളിബോള്‍ താരം മനു ജോസഫ് സഹോദരനാണ്. സംസ്‌കാര ചടങ്ങുകള്‍ നാളെ (വെള്ളി) രാവിലെ 10 മണിക്ക് പയ്യാവൂര്‍ പൈസക്കരി ദേവമാത ഫൊറോന പള്ളിയില്‍ നടക്കും.

Related articles

See all
Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

ശബരിമല തീര്‍ഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആര്‍ടിസി; മണ്ഡലകാലത്ത് 461 ബസുകള്‍,...

Popular News

സംസ്ഥാനത്ത് തുലാവര്‍ഷം എത്തി; ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലര്...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് താല്‍ക്കാലികമായി പിരിയും; സുപ്രധാന ബില്ലുകള...

Save your stories

Sign in