Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Movies

തമിഴിൽ രണ്ടാം വരവിനൊരുങ്ങി പ്രിയങ്ക നായർ

തമിഴിൽ രണ്ടാം വരവിനൊരുങ്ങി പ്രിയങ്ക നായർ
"വെയിൽ " എന്ന വസന്തബാലൻ ചിത്രത്തിലൂടെ തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയങ്ക നായർ . തമിഴിലും മലയാളത്തിലുമായി നിരവധി ഹിറ്റുകൾ തന്റെ പേരിലുള്ള പ്രിയങ്ക നായരുടെ വളരെ ശ്രേദ്ധേയമായ മലയാള ചലച്ചിത്രമായിരുന്നു "ജലം". ശക്തമായ സ്‌ത്രീ കഥാപാത്രങ്ങൾ വിരളമാകുന്ന ഈ കാലഘട്ടത്തിൽ ജലത്തിലെ സേതുലക്ഷ്മിയെന്ന കഥാപാത്രം നിരവധി പരാമർശങ്ങൾ നേടിയിരുന്നു . മലയാളത്തിലെ മികച്ച സംവിധായക ഗണത്തിൽപെടുന്ന എം പദ്മകുമാർ സംവിധാനം ചെയ്ത ജലം നിരവധി ദേശീയ അന്തർദേശിയ ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയിരുന്നു . ഏരീസ് പ്രൊഡക്ഷനിൽ സോഹൻ റോയ് നിർമിച്ച "ജലം" സെപ്റ്റംബർ രണ്ടാം വാരം "കനൽ കണ്ണീർ " എന്ന പേരിൽ തമിഴിൽ റിലീസിനായി ഒരുങ്ങുകയാണ് . എസ് സുരേഷ് ബാബുവിന്റെ തിരക്കഥയിൽ , ഔസേപ്പച്ചൻ സംഗീതം നല്കi ഒരുങ്ങിയ ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ വിനോദ് ഇല്ലംപള്ളിയാണ് . മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ്‌ നേടിക്കൊടുത്ത "വിലാപങ്ങൾക്കപ്പുറം ", ഭൂമി മലയാളം , ലീല എന്നീ സിനിമകൾ പോലെ തന്നെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ജലത്തിലെ സേതുലക്ഷ്മിയെന്നു പ്രിയങ്കാ നായർ പറയുന്നു . രാജ ഗജിനി സംവിധാനം ചെയ്ത "ഉട്രൻ " ആണ് പ്രിയങ്കയുടെ റിലീസാവാനുള്ള മറ്റൊരു തമിഴ് ചിത്രം ..ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൽ കോളേജ്‌ ലക്ച്ചററുടെ വേഷത്തിലാണ് പ്രിയങ്ക എത്തുന്നത് . തമിഴിലും മലയാളത്തിലും മികച്ച വേഷങ്ങളാണ് ചിത്രീകരണത്തിനായി തയ്യാറെടുക്കുന്ന ചിത്രങ്ങളിലെല്ലാം ലഭിച്ചതെന്നത് ഈ വര്ഷം നല്ല പ്രതീക്ഷകൾ നൽകുന്നുവെന്ന് പ്രിയങ്കാ നായർ പറയുന്നു .

Related articles

See all
Popular News

നാല് പതിറ്റാണ്ടിനു ശേഷം വീണ്ടും ഒന്നിക്കൽ; 'ജയിലർ 2' ലെ ഹൃതിക് റോഷന്റെ അതിഥി വേഷം തരംഗമാകു...

Popular News

'വാരണാസി ടീമിന്റെ സ്വന്തം കുംഭ'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി എസ്.എസ്. രാജമൗലി

Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Save your stories

Sign in