Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

‘ഏറെ നാളായി ആലോചിക്കുന്ന തീരുമാനം’; ഡോ. എം കുഞ്ഞാമന്‍റെ വീട്ടിൽ നിന്ന് കുറിപ്പ് കണ്ടെത്തി

‘ഏറെ നാളായി ആലോചിക്കുന്ന തീരുമാനം’; ഡോ. എം കുഞ്ഞാമന്‍റെ വീട്ടിൽ നിന്ന് കുറിപ്പ് കണ്ടെത്തി
തിരുവനന്തപുരം: അന്തരിച്ച ഡോ. എം കുഞ്ഞാമന്‍റെ വീട്ടിൽ നിന്ന് പോലീസ് കുറിപ്പ് കണ്ടെത്തി . താൻ ഈ ലോകത്ത് നിന്ന് പോകുന്നു എന്നായിരുന്നു കുറിപ്പിലെ വരികളെന്ന് പോലീസ് പറഞ്ഞു. ഇന്നലത്തെ തീയതിയിലാണ് കുറിപ്പുള്ളതെന്നും പോലീസ് വ്യക്തമാക്കി. എം കുഞ്ഞാമന്‍റെ വീടിന്‍റെ മുൻവശത്തെ മുറിയിലെ ടേബിളിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ഏറെ നാളായി ആലോചിക്കുന്ന തീരുമാനമാണെന്നും മറ്റാരും ഇതിന് ഉത്തരവാദിയല്ലെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. കുഞ്ഞാമന്‍റെ വീട്ടിൽ പോലീസ് പരിശോധന തുടരുകയാണ്. പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനമായ ഡോ. എം കുഞ്ഞാമനെ ഇന്ന് വൈകിട്ടോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Related articles

See all
Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം; ഫയർഫോഴ്സ് എത്തി തീയണച്ചു

Popular News

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; 2 ശതമാനം ഡി.എ / ഡി.ആർ അനുവദിച്ചു

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Save your stories

Sign in