Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍റെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍റെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു
തിരുവന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ  ​മുഖ്യമന്ത്രിയുടെ ​ഗൺമാൻ മർദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം. മ‍ർദ്ദിച്ച ​ഉദ്യോ​ഗസ്ഥൻ സന്ദീപിന്‍റെ വീടിന് മുന്നിലാണ് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധിച്ചത്. ബാരിക്കേഡ് മറച്ചിടാന്‍ ശ്രമിച്ചതോടെ പോലീസുകാരും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സമരക്കാർക്ക് നേരെ പോലീസ് ലാത്തി വീശി. പ്രവർത്തകർ പിരിഞ്ഞുപോകാത്തതോടെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോ​ഗിച്ചു. പോലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. ഇതോടെ പ്രവർത്തകര്‍ക്ക് നേരെ വീണ്ടും പോലീസ് ലാത്തി വീശി. പിണറായിയെ ചെരുപ്പ് മാല അണിയിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് നേമം ഷജീര്‍ പറഞ്ഞു. അതിശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

Related articles

See all
Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Save your stories

Sign in