Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പ്രധാനമന്ത്രി പദത്തിന് ഒരു നിലവാരമുണ്ട് ; പക്ഷെ നമ്മുടെ പ്രധാനമന്ത്രിക്ക് എങ്ങനെ പെരുമാറണമെന്ന് അറിയില്ല' : രാഹുല്‍ ഗാന്ധി

'പ്രധാനമന്ത്രി പദത്തിന് ഒരു നിലവാരമുണ്ട് ; പക്ഷെ നമ്മുടെ പ്രധാനമന്ത്രിക്ക് എങ്ങനെ പെരുമാറണമെന്ന് അറിയില്ല' : രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : നരേന്ദ്ര മോദിയുടെ പെരുമാറ്റം ഒരു പ്രധാനമന്ത്രിയുടെ നിലവാരത്തിന് ചേർന്ന രീതിയലല്ലെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ ട്യൂബ് ലൈറ്റ് പരാമർശവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്‍റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. 'സാധാരണഗതിയിൽ, ഒരു പ്രധാനമന്ത്രിക്ക് ഒരു പ്രത്യേക പദവി ഉണ്ട്. പ്രധാനമന്ത്രിയുടെ പെരുമാറ്റം മികച്ചതാവണം,  നിശ്ചിത നിലവാരം പുലർത്തണം. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിക്ക് ഇതൊന്നും തന്നെയില്ല. അദ്ദേഹം ഒരു പ്രധാനമന്ത്രിക്ക് ചേർന്ന രീതിയിലല്ല പെരുമാറുന്നത്' - രാഹുല്‍ ഗാന്ധി പറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആറ് മാസം കഴിഞ്ഞാല്‍ മോദിക്ക് പുറത്തിറങ്ങാനാവില്ലെന്നും യുവാക്കള്‍ അദ്ദേഹത്തെ വടികൊണ്ട് തല്ലുമെന്നും രാഹുല്‍ ഗാന്ധി സഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പാർലമെന്‍റില്‍ തന്‍റെ പ്രസംഗത്തില്‍ തൊഴിലില്ലായ്മയെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാന്‍ പ്രധാനമന്ത്രി തയാറായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് പ്രധാനമന്ത്രി വിവാദമായ 'ട്യൂബ് ലൈറ്റ്' പരാമർശം നടത്തിയത്. രാജ്യത്തെ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദി സർക്കാര്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിലും തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും ബി.ജെ.പി സർക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഇതില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മോദി വാചകക്കസർത്ത് നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in