Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഔദ്യോഗിക വാഹനവും അകമ്പടിയും ഉപേക്ഷിച്ചു; മാധ്യമങ്ങളോട് പ്രതികരിക്കാതെ പിണറായി വിജയന്‍ തിരുവനന്തപുരത്ത്; ക്ലിഫ് ഹൗസ് വിട്ട് ചിന്താ ഫ്ളാറ്റിലേക്ക്

ഔദ്യോഗിക വാഹനവും അകമ്പടിയും ഉപേക്ഷിച്ചു; മാധ്യമങ്ങളോട് പ്രതികരിക്കാതെ പിണറായി വിജയന്‍ തിരുവനന്തപുരത്ത്; ക്ലിഫ് ഹൗസ് വിട്ട് ചിന്താ ഫ്ളാറ്റിലേക്ക്


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മാധ്യമങ്ങളെ കാണാതെ ഒഴിഞ്ഞുമാറി കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ നിന്ന് ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. വിമാനത്താവളത്തില്‍ കാത്തുനിന്നവര്‍ക്ക് നേരെ പുഞ്ചിരിയോടെ കൈവീശി കാണിച്ചതല്ലാതെ രാഷ്ട്രീയപരമായ ഒരു പ്രതികരണവും അദ്ദേഹം നടത്തിയില്ല.

ഔദ്യോഗിക  വാഹനം ഉപേക്ഷിച്ച് പിണറായി എകെജി സെന്ററില്‍ നിന്ന് അയച്ച കാറിലാണ് കുടുംബത്തോടൊപ്പം വിമാനത്താവളത്തില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് മടങ്ങിയത്. പാര്‍ട്ടി ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ വി. ശിവന്‍കുട്ടി, എ.എ. റഹീം, വി. ജോയ് തുടങ്ങിയ പ്രമുഖ സിപിഎം നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് ക്ലിഫ് ഹൗസ് ഒഴിയുന്ന പിണറായി വിജയന് പാര്‍ട്ടി താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ ചിന്താ ഫ്ളാറ്റിലെ 3A, 3B എന്നീ മുറികളാണ് അദ്ദേഹത്തിനായി അനുവദിച്ചിരിക്കുന്നത്. 


Related articles

See all
Popular News

ശബരിമല തീര്‍ഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആര്‍ടിസി; മണ്ഡലകാലത്ത് 461 ബസുകള്‍,...

Popular News

സംസ്ഥാനത്ത് തുലാവര്‍ഷം എത്തി; ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലര്...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് താല്‍ക്കാലികമായി പിരിയും; സുപ്രധാന ബില്ലുകള...

Popular News

ഉപരാഷ്ട്രപതി ഇന്ന് കോഴിക്കോട്ട്; നവരാത്രി സര്‍ഗോത്സവം സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യു...

Save your stories

Sign in