Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎമ്മിന്‍റെ അസ്തിത്വം അക്രമവും കൊലപാതകവും; ആളുകളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയതിന്‍റെ റെക്കോർഡ് പിണറായി വിജയന്: കെ. സുധാകരന്‍ എംപി

സിപിഎമ്മിന്‍റെ അസ്തിത്വം അക്രമവും കൊലപാതകവും; ആളുകളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയതിന്‍റെ റെക്കോർഡ് പിണറായി വിജയന്: കെ. സുധാകരന്‍ എംപി
  കണ്ണൂർ: സിപിഎം എന്ന പാർട്ടിയുടെ രാഷ്ട്രീയ അസ്തിത്വം തന്നെ അക്രമവും കൊലപാതകവുമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. അതിലൊന്നാണ് ബോംബേറാണെന്നും കെ. സുധാകരൻ വിമർശിച്ചു. സിപിഎം പ്രവർത്തകർ തന്നെ അവരുടെ പ്രവർത്തകരെ ബോംബെറിഞ്ഞ് കൊന്നിട്ടുണ്ട്. അക്രമത്തിന്‍റെ മുന്നിൽ ആളുകളെ വിറപ്പിച്ച് നിർത്തിയാണ് സിപിഎം രാഷ്ട്രീയം കളിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശത്തിന് കടുത്ത ഭാഷയിലായിരുന്നു കെ. സുധാകരന്‍റെ പ്രതികരണം. ആളുകളെ വെട്ടാനും കുത്താനും പോയതിന്‍റെ റെക്കോർഡ് പിണറായി വിജയനാണ്. എത്ര പേരെയാണ് പിണറായി വെട്ടിയും കുത്തിയും ബോംബെറിഞ്ഞും കൊലപ്പെടുത്തിയതെന്ന് കെ. സുധാകരന്‍ ചോദിച്ചു. സിപിഎം ഓഫീസിൽ നിന്ന് ബോംബ് പിടിച്ചിട്ടുണ്ട്. കോൺഗ്രസുകാർ ആരെയും ബോംബെറിഞ്ഞിട്ടില്ലെന്നും സിപിഎമ്മുകാരാണ് കോൺഗ്രസുകാരെ ബോംബെറിഞ്ഞതെന്നും കെപിസിസി പ്രസിഡന്‍റ് കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in