Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിണറായിയും ഭാര്യ കമലയും വിദേശത്ത് കഴിഞ്ഞത് 123 ദിവസങ്ങൾ; നടത്തിയത് 16 വിദേശയാത്രകൾ

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിണറായിയും ഭാര്യ കമലയും വിദേശത്ത് കഴിഞ്ഞത് 123 ദിവസങ്ങൾ; നടത്തിയത് 16 വിദേശയാത്രകൾ

2021-ൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പിണറായി വിജയനും ഭാര്യ കമലയും ചേർന്ന് നടത്തിയത് വൻ വിദേശയാത്രകളാണെന്ന വിവരങ്ങൾ പുറത്ത്. രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ മാത്രം ഇരുവരും ചേർന്ന് 123 ദിവസങ്ങളാണ് വിദേശ രാജ്യങ്ങളിൽ ചിലവഴിച്ചത്. ആകെ 16 വിദേശയാത്രകൾ നടത്തിയതിൽ 6 എണ്ണം വ്യക്തിപരമായ സ്വകാര്യ യാത്രകളായിരുന്നു.

അമേരിക്ക, ഇന്തോനേഷ്യ, സിംഗപ്പൂർ, യു.എ.ഇ എന്നീ രാജ്യങ്ങളിലേക്കാണ് പിണറായി വിജയനും ഭാര്യയും സ്വകാര്യ സന്ദർശനങ്ങൾ നടത്തിയത്. ആകെ 65 ദിവസമാണ് ഇത്തരം സ്വകാര്യ യാത്രകൾക്കായി മാറ്റി വെച്ചത്. ഇതിൽ അമേരിക്കയിലേക്ക് നടത്തിയ 3 യാത്രകൾ ചികിത്സാ ആവശ്യങ്ങൾക്കായിട്ടായിരുന്നു. അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കിലാണ് പിണറായി ചികിത്സ തേടിയത്.

യു.എ.ഇ, നോർവേ, യു.കെ, യു.എസ്.എ, ക്യൂബ, സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ, ഖത്തർ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു പിണറായിയുടെ ഔദ്യോഗിക യാത്രകൾ. 58 ദിവസങ്ങൾ നീണ്ടുനിന്ന ഔദ്യോഗിക സന്ദർശനങ്ങളിൽ യു.എ.ഇയിലേക്ക് മാത്രം 5 തവണയാണ് അദ്ദേഹം യാത്ര തിരിഞ്ഞത്.

പിണറായിയുടെയും സംഘത്തിന്റെയും ഇത്രയധികം വിദേശയാത്രകൾ കൊണ്ട് സംസ്ഥാനത്തേക്ക് പറയത്തക്ക യാതൊരു വിദേശ നിക്ഷേപങ്ങളും എത്തിയിട്ടില്ലെന്ന കണക്കുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സർക്കാർ ഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ച് ധൂർത്ത് നടത്തുകയും 'ഉലകം ചുറ്റും വാലിബനായി' പിണറായി മാറുകയുമായിരുന്നുവെന്ന കടുത്ത വിമർശനമാണ് ഉയരുന്നത്.

Related articles

See all
Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Save your stories

Sign in