Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Business

പെട്രോളിന് 30 % വിലക്കുറവ്‌; നേപ്പാളിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്

പെട്രോളിന് 30 % വിലക്കുറവ്‌; നേപ്പാളിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്
ജനത്തെ വലച്ച് ഇന്ധനവില രാജ്യത്ത് ദിനം പ്രതി വർധിക്കുകയാണ്. പ്രതിഷേധങ്ങളും രോഷവും ഉയർന്നിട്ടും ഒരു ഇടപെടലുകളും കേന്ദ്രസർക്കാർ നടത്തുന്നില്ല. ഇതോടെ അതിർത്തി സ്ഥലങ്ങളിലെ ജനങ്ങൾ നേപ്പാളിൽ പോയി ഇന്ധനം കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൂട്ടുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ പെട്രോൾ ലിറ്ററിന് നൂറുരൂപയിലേക്ക് അടുക്കുകയാണ്. ചിലിയിടങ്ങളിൽ നൂറ് കടക്കുകയും ചെയ്തു. അതേ സമയം നേപ്പാളിൽ പെട്രോളിന് 69 രൂപയും ഡീസലിന് 58 രൂപയുമാണ്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളിലെ ജനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ വാങ്ങാനായി അതിര്‍ത്തി കടന്ന് നേപ്പാളിലെത്തുന്നത് ഇപ്പോൾ പതിവു കാഴ്ചയായിരിക്കുകയാണ്. നേപ്പാളില്‍ പെട്രോളിന് 69 രൂപയും ഡീസലിന് 58 രൂപയുമാണ് വില. വിലക്കുറവ് ഫലത്തില്‍ ഇന്ധനക്കടത്തായി മാറി. ഇത് വികസിച്ച് മാഫിയയായും വളര്‍ന്നിരിക്കുന്നു. ഇരുചക്രവാഹനങ്ങളിലും സൈക്കിളിലും നേപ്പാളിലേക്ക് പോയി അവിടെ നിന്നും വലിയ കന്നാസുകളിൽ പെട്രോൾ വാങ്ങി ഇന്ത്യയിലേക്ക് വരുന്ന ഗ്രാമീണർ ഇപ്പോൾ പതിവ് കാഴ്ചയാണ്. ചമ്പാരന്‍ ജില്ലയിലെ പല ഗ്രാമങ്ങളിലും ഇത്തരത്തിലാണ് ഇപ്പോള്‍ ഇന്ധനമെത്തുന്നത്. അതിര്‍ത്തി കടന്നുള്ള ഇന്ധനം വാങ്ങല്‍ ഒരു വന്‍ മാഫിയ ബിസ്സിനസ്സായിത്തന്നെ ഇതിനോടകം രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു. https://twitter.com/ANINewsUP/status/1001371381160820736/photo/1 ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയിലെ ഭാരിതര്‍വ, ബസന്ത്പുര്‍, സെമര്‍വാരി, ഭാലുവാഹിയ, ഭാഗാ തുടങ്ങിയ 25ഓളം ഗ്രാമങ്ങളില്‍ അതിര്‍ത്തി കടന്നുള്ള ഇന്ധന കച്ചവടം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വലിയ നിയന്ത്രണങ്ങളോ യാത്രാവിലക്കോ ഇല്ലാത്തതാണ് ഇന്ധനക്കടത്തിന് അനുകൂല സാഹചര്യം ഒരുക്കുന്നത്‌. നേപ്പാളില്‍ പെട്രോളിന്‍റെ വില 111.20 രൂപയാണ് (നേപ്പാള്‍ രൂപ) ഇത് 69.50 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്. അതുപോലെ, നേപ്പാളിലെ ഡീസലിന്‍റെ വില ഇന്ത്യന്‍ കറന്‍സിയില്‍ 58.88 രൂപയാണ്. 94.20 നേപ്പാള്‍ രൂപയാണ് അവിടെ ഡീസലിന്.

Related articles

See all
Popular News

വരുമാന ഇടിവും കടുത്ത മത്സരവും; വൻതോതിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ നെറ്റ്ഫ്ലിക്സ്

Popular News

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്; പവന് 1,09,480 രൂപയായി കുറഞ്ഞു

Popular News

സാധാരണക്കാരന് തിരിച്ചടിയായി നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

Popular News

2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് ഫീസ്: ഒക്ടോബർ 15 മുതൽ സ്വീകരിക്കില്ലെന്ന് ഹോട്ട...

Save your stories

Sign in