Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ലക്ഷദ്വീപില്‍ പട്ടേലിന്‍റെ അടുത്ത നീക്കം ; കപ്പല്‍ ജീവനക്കാരുടെ നിയമന കരാര്‍ ഷിപ്പിംഗ് കോര്‍പറേഷന് കൈമാറുന്നു

ലക്ഷദ്വീപില്‍ പട്ടേലിന്‍റെ അടുത്ത നീക്കം ; കപ്പല്‍ ജീവനക്കാരുടെ നിയമന കരാര്‍ ഷിപ്പിംഗ് കോര്‍പറേഷന് കൈമാറുന്നു
ലക്ഷദ്വീപ് ജനതയ്ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന കരിനിയമങ്ങള്‍ക്കെതിരെ വ്യാപകപ്രതിഷേധം ഉയരുമ്പോഴും കൂടുതല്‍ നിയന്ത്രണങ്ങളും പരിഷ്കാരങ്ങളുമായി അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. ലക്ഷദ്വീപ് ഡെവലപ്മെന്‍റ് കോർപറേഷൻ ലിമിറ്റഡിന്‍റെ (എൽഡിസിഎൽ) കപ്പൽ വിഭാഗത്തിന്‍റെ അധികാരങ്ങൾ എടുത്തുമാറ്റി ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് കൈമാറാനാണ് നീക്കം. പുതിയ നീക്കം പ്രാവര്‍ത്തികമാകുന്നതോടെ കപ്പലുകളിലേക്കുള്ള ജീവനക്കാരെ നിയമിക്കാനുള്ള കരാർ ഇനി മുതല്‍ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് ആയിരിക്കും. 20 വർഷമായി കപ്പൽ വിഭാഗത്തിന്‍റെ നിയമനം ഉൾപ്പടെയുള്ള ഉത്തരവാദിത്തങ്ങൾ ലക്ഷദ്വീപ് ഡെവലപ്മെന്‍റ് കോർപറേഷൻ ലിമിറ്റഡിന് ആയിരുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ നിലവിലെ ജീവനക്കാരുടെ വിവരങ്ങളെല്ലാം ഷിപ്പിംഗ് കോര്‍പറേഷന് കൈമാറണം. ഇവരുടെ കാര്യത്തിലും തീരുമാനം ഷിപ്പിംഗ് കോര്‍പറേഷന്‍റേതാവും. പുതിയ നടപടിയിലും ജീവനക്കാര്‍ ആശങ്കാകുലരാണ്. 800ലേറെ ജീവനക്കാരാണ് നിലവില്‍ ദ്വീപിലെ കപ്പലിലും ബാര്‍ജിലും സ്പീഡ് വെസലുകളിലുമായി ജോലി നോക്കുന്നത്. നിയമനങ്ങള്‍ സംബന്ധിച്ച തീരുമാനം ഷിപ്പിംഗ് കോര്‍പറേഷന്‍ ഏറ്റെടുക്കുന്നതോടെ ജോലി നഷ്ടമാകുമോ എന്ന ആശങ്കയും ഇവരിലുണ്ട്. നിരവധി മലയാളികളും ദ്വീപിലെ കപ്പലിലും മറ്റുമായി ജോലി നോക്കുന്നുണ്ട്.

Related articles

See all
Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Save your stories

Sign in