Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

തേങ്ങയും ഓലയും പറമ്പിലിടരുത് ; ലക്ഷദ്വീപില്‍ പട്ടേലിന്‍റെ വിചിത്ര ഉത്തരവ്

തേങ്ങയും ഓലയും പറമ്പിലിടരുത് ; ലക്ഷദ്വീപില്‍ പട്ടേലിന്‍റെ വിചിത്ര ഉത്തരവ്
  ലക്ഷദ്വീപില്‍ വിചിത്ര  ഉത്തരവുമായി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. ഇനി മുതല്‍ തേങ്ങയും ഓലയും പറമ്പിലിടരുതെന്നാണ് അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ ഉത്തരവില്‍ പറയുന്നത്. പറമ്പില്‍ ഓലയോ തേങ്ങയോ കണ്ടാല്‍ പിഴയും ശിക്ഷയുമുണ്ടാവും. ഖരമാലിന്യങ്ങള്‍ കത്തിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. ദ്വീപ് മാലിന്യമുക്തമാക്കുക എന്നതാണ് പുതിയ പരിഷ്കാരംകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് ന്യായീകരണം.  അതേസമയം ദ്വീപ് നിവാസികള്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കമാണ് പുതിയ ഉത്തരവിന് പിന്നിലെന്ന് വിമര്‍ശനമുണ്ട്. ദ്വീപിലെ എല്ലാ മത്സ്യ ബന്ധന ബോട്ടുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് നേരത്തെ ഉത്തരവിറങ്ങിയിരുന്നു. ബെര്‍ത്തിംഗ് പോയിന്‍റുകളില്‍ സി.സി ടി.വി സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്. സുരക്ഷ വര്‍ധിപ്പിക്കാനാണ് പുതിയ നടപടി എന്നാണ് വിശദീകരണം. ലക്ഷദ്വീപില്‍ ഏര്‍പ്പെടുത്തിയ കരി നിയമങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കൂടുതല്‍ വിവാദ നടപടികളുമായി അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ മുന്നോട്ടുപോകുന്നത്.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Save your stories

Sign in