Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

‘കേരളം കൊള്ളയടിച്ച് പിവി ആന്‍റ് കമ്പനി’; പ്ലക്കാർഡുയർത്തി പ്രതിപക്ഷം: മാസപ്പടിയില്‍ പ്രക്ഷുബ്ധമായി സഭ

‘കേരളം കൊള്ളയടിച്ച് പിവി ആന്‍റ് കമ്പനി’; പ്ലക്കാർഡുയർത്തി പ്രതിപക്ഷം: മാസപ്പടിയില്‍ പ്രക്ഷുബ്ധമായി സഭ
  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി വിവാദത്തില്‍ നിയമസഭയില്‍ ശക്തമായ പ്രതിഷേധമുയർത്തി പ്രതിപക്ഷം. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. നടുത്തളത്തിൽ ഇറങ്ങിയ പ്ലക്കാർഡുകളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് വലിയ തുക എത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പോലും വരാതെ ഒളിച്ചോടുകയായിരുന്നു. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളെ റോഡിൽ അടിച്ചമർത്തുകയും സഭയിൽ നിഷേധിക്കുകയും ചെയ്യുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഭ ബഹിഷ്കരിച്ച് പുറത്തേക്ക് വന്നതിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്. സർക്കാരും മുഖ്യമന്ത്രിയും ചർച്ചയെ ഭയപ്പെടുന്നു മാത്യു കുഴല്‍നാടന്‍ കുറ്റപ്പെടുത്തി. സ്പീക്കർ മുഖ്യമന്ത്രിയുടെ താൽപര്യത്തിന് വഴങ്ങി പ്രതിപക്ഷത്തിന്‍റെ അവകാശം ഹനിച്ചു. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഗുരുതരമായ ആരോപണംഉന്നയിച്ചിരിക്കുന്നത് സ്റ്റാറ്റ്യൂട്ടറി അതോറിറ്റിയാണെന്നും അതേ ഗൗരവത്തോടെ വിഷയം സഭചർച്ച ചെയ്യണമായിരുന്നുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in