Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"കേരളത്തെ രക്ഷിക്കാനുള്ള വലിയ ദൗത്യം"; ലഹരി ലോബിയുടെ അടിവേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

"കേരളത്തെ രക്ഷിക്കാനുള്ള വലിയ ദൗത്യം"; ലഹരി ലോബിയുടെ അടിവേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരെ പോരാട്ടം കടുപ്പിച്ച് സർക്കാർ. ലഹരി മാഫിയയെ അടിച്ചമർത്തുന്നതിനായി ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി. കോട്ടൺഹിൽ ഗേൾസ് ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

കേരളത്തെ മയക്കുമരുന്നിന്റെ മാരകമായ പിടിയിൽ നിന്ന് രക്ഷിക്കുവാനുള്ള വലിയൊരു ദൗത്യത്തിനാണ് സർക്കാർ രൂപം നൽകിയിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചടങ്ങിൽ പറഞ്ഞു. നമ്മുടെ ഭാവി തലമുറയുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ് ഈ പോരാട്ടം. സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയുടെ അടിവേരറുക്കുകയാണ് ഓപ്പറേഷൻ തൂഫാന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി വ്യാപനം നിർത്തിവെക്കാൻ മയക്കുമരുന്ന് ലോബികൾ തയ്യാറായില്ലെങ്കിൽ അവർക്ക് നിയമത്തിന് മുന്നിൽ കീഴടങ്ങേണ്ടി വരുമെന്നും മന്ത്രി കർശന മുന്നറിയിപ്പ് നൽകി.

മയക്കുമരുന്ന് വിപണനത്തിന് അന്തർസംസ്ഥാന ബന്ധങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിചേർത്തു. വരും ദിവസങ്ങളിൽ സംസ്ഥാനവ്യാപകമായി പോലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തിൽ ശക്തമായ പരിശോധനകളും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.


Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in