Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ക്വാറന്‍റൈന്‍ ചെലവ് പ്രവാസികള്‍ വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് മനുഷ്യത്വരഹിതമായ നടപടി: ഉമ്മന്‍ ചാണ്ടി

ക്വാറന്‍റൈന്‍ ചെലവ് പ്രവാസികള്‍ വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് മനുഷ്യത്വരഹിതമായ നടപടി: ഉമ്മന്‍ ചാണ്ടി
Oommen-Chandy   പ്രവാസികള്‍ ക്വാറന്‍റൈന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് പ്രവാസികളോടുള്ള അവഹേളനവും കേരളീയര്‍ക്ക് അപമാനവുമാണ്. നമ്മുടെ നാടിന്‍റെ സമ്പദ്ഘടനയുടെയും സമൃദ്ധിയുടെയും അടിത്തറ പ്രവാസികള്‍ കെട്ടിയുണ്ടാക്കിയതാണ്. കൊവിഡ്മൂലം ജോലിയും കൂലിയും നഷ്ടപ്പെട്ട് സ്വന്തമായി ടിക്കറ്റെടുത്ത് സാമ്പത്തികമായി തകര്‍ന്നാണ് അവര്‍ തിരിച്ചുവരുന്നത്. നിസഹായരും നിരാശരുമായി എത്തുന്ന അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാന്‍ സര്‍ക്കാരിനും സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. ക്വാറന്‍റൈന്‍ ചെലവു കൂടി താങ്ങാനുള്ള സാമ്പത്തികശേഷി അവരില്‍ മിക്കവര്‍ക്കുമില്ല. പ്രവാസികളോട് കാട്ടുന്ന ഈ ക്രൂരമായ സമീപനത്തില്‍ മാറ്റംവരുത്തണമെന്നും അവരില്‍ നിന്ന് ക്വാറന്‍റൈന്‍ തുക ഈടാക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Related articles

See all
Popular News

കൊച്ചി സിനഗോഗിന് തീയിട്ട സംഭവം: പ്രതി എബിന്‍ പോളിന് ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമെന്ന...

Popular News

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സി.പി.എം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ വിജിലന്‍സില്‍ പരാതി...

Popular News

സി.എം.ആര്‍.എല്‍ - എക്സലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജിയില്‍ ബുധനാഴ്ച വാദം കേള്‍ക്കും;...

Save your stories

Sign in