Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി': ഡി.പി.ആറിനായി വിദഗ്ധസമിതിയെ നിയോഗിച്ചു; നാല് മാസത്തിനകം റിപ്പോര്‍ട്ട്

'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി': ഡി.പി.ആറിനായി വിദഗ്ധസമിതിയെ നിയോഗിച്ചു; നാല് മാസത്തിനകം റിപ്പോര്‍ട്ട്

തിരുവനന്തപുരം: എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ വീതം സാമ്പത്തിക സുരക്ഷ ഉറപ്പുനല്‍കുന്ന 'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി'യുടെ സമഗ്ര പദ്ധതി രേഖ (ഡി.പി.ആര്‍.) തയ്യാറാക്കുന്നതിനായി വിദഗ്ധസമിതിയെ ചുമതലപ്പെടുത്തി. നാലുമാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കെ. മുരളീധരന്‍ വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ ഇന്‍ഷുറന്‍സ്, ധനകാര്യ മേഖലകളിലെ പ്രമുഖരാണ് അംഗങ്ങളായിട്ടുള്ളത്. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി മുന്‍ സി.എം.ഡി ഗിരീഷ് രാധാകൃഷ്ണന്‍, ഐ.ആര്‍.ഡി.എ.ഐ മുന്‍ അംഗം പി.ജെ. ജോസഫ്, നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി മുന്‍ സി.എം.ഡി കെ. സനത്കുമാര്‍ എന്നിവരാണ് പ്രധാന സമിതിയംഗങ്ങള്‍. കൂടാതെ ധന-ആസൂത്രണ സെക്രട്ടറിമാരും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടറും സമിതിയുടെ ഭാഗമായി പ്രവര്‍ത്തിക്കും.

വരുമാന പരിധികള്‍ ഒഴിവാക്കി സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും പദ്ധതിക്ക് കീഴില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എംപാനല്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ വഴി കേരള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖേന പൂര്‍ണ്ണമായും കാഷ്ലെസ് ചികിത്സ ലഭ്യമാക്കാനാണ് ആലോചന. നിലവിലുള്ള മറ്റ് ഇന്‍ഷുറന്‍സ്, പൊതുജനാരോഗ്യ പദ്ധതികളെ ഇതിലേക്ക് ഏകോപിപ്പിക്കുന്ന കാര്യവും വിദഗ്ധസമിതി പരിശോധിക്കും. യു.ഡി.എഫ് പ്രഖ്യാപിച്ച 'ഇന്ദിരാ ഗാരന്റി'യില്‍ ഉള്‍പ്പെട്ടതായിരുന്നു ഈ ഇന്‍ഷുറന്‍സ് പദ്ധതി. ഭരണത്തിലെത്തിയ ശേഷമുള്ള ആദ്യ ബജറ്റിലും ഇതിനായി തുക വകയിരുത്തിയിരുന്നു.

Related articles

See all
Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Popular News

സംസ്ഥാനത്ത് വീണ്ടും അവയവദാനം; സൈനികന്റെ അവയവങ്ങൾ ദാനം ചെയ്യും, ഒരു വൃക്ക ഗ്രീൻ കോറിഡോറിലൂട...

Save your stories

Sign in