Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുവാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്; ഗുണ്ടാനേതാവ് ഓംപ്രകാശ് റിമാന്‍ഡില്‍

യുവാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്; ഗുണ്ടാനേതാവ് ഓംപ്രകാശ് റിമാന്‍ഡില്‍
ഗുണ്ടാനേതാവ് ഓം പ്രകാശ് റിമാന്‍ഡില്‍.പാറ്റൂരില്‍ യുവാക്കളെ വെട്ടികൊല്ലാന്‍ ശ്രമിച്ച കേസില്‍ ഗോവയില്‍ അറസ്റ്റിലായ ഓം പ്രകാശിനെ ഇന്ന് രാവിലെയാണ് കോടതിയില്‍ ഹാജരാക്കിയത്. രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്നായിരുന്നു പാറ്റൂരിലെ ഗുണ്ടാ ആക്രമണം. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഓം പ്രകാശിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. സിറ്റി പൊലിസിന്റെ പ്രത്യേക സംഘമാണ് ഗോവയിലെ ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പാറ്റൂര്‍ ഗുണ്ടാ ആക്രമണ കേസില്‍ ഓംപ്രകാശിനായി പോലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ പ്രതിയ്ക്കായി അന്വേഷണം നടത്തിയിരുന്നുവെങ്കിലും പിടികൂടാനായിരുന്നില്ല. തലസ്ഥാനത്തെ ഒരു വിഭാഗം ഗുണ്ടകളെ നിയന്ത്രിക്കുന്നത് ഓം പ്രകാശാണെന്ന് പൊലീസ് പറയുന്നു. കൊലക്കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം തലസ്ഥാനത്തെ മണ്ണ് മാഫിയയെ നിയന്ത്രിച്ചിരുന്നത് ഓം പ്രകാശാണ്.  

Related articles

See all
Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Save your stories

Sign in