Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രത്തൻ ടാറ്റയുടെ പിൻ​ഗാമിയായി നോയൽ ടാറ്റ; തീരുമാനം ഇന്നത്തെ ചര്‍ച്ചയ്ക്ക് ഒടുവിൽ

രത്തൻ ടാറ്റയുടെ പിൻ​ഗാമിയായി നോയൽ ടാറ്റ; തീരുമാനം ഇന്നത്തെ ചര്‍ച്ചയ്ക്ക് ഒടുവിൽ
  മുംബെെ: ടാറ്റ ​ട്രസ്റ്റിന്‍റെ ചെയർമാനായി നോയൽ ടാറ്റ തിരഞ്ഞെടുക്കപ്പെട്ടു. മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്‍റെ യോഗത്തിലാണ് തീരുമാനം. നവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിൽ നിന്ന് ജനിച്ച നോയൽ ടാറ്റ രത്തൻ ടാറ്റയുടെ അർധസഹോദരനാണ്. സർ ദോരാബ്ജി ട്രസ്റ്റിലും ശ്രീ രത്തൻ ടാറ്റ ട്രസ്റ്റിലും അംഗമാണ് നിലവിൽ നോയൽ ടാറ്റ. സർ ദോരാബ്ജി ട്രസ്റ്റിനും ശ്രീ രത്തൻ ടാറ്റ ട്രസ്റ്റിനുമായി 66 ശതമാനം ഓഹരി പങ്കാളിത്തമാണ് ടാറ്റ സൺസിലുള്ളത്. നോയൽ ടാറ്റ ടാറ്റ ട്രസ്റ്റിന്‍റെ തലപ്പത്ത് എത്തിയത് ​ഗുണം ചെയ്യുമെന്ന് ടാറ്റ സൺസിന്‍റെ മുൻ ബോർഡ് അം​ഗം ആർ. ​ഗോപാലകൃഷ്ണൻ പ്രതികരിച്ചു. ‘നല്ലവനും വിവേകിയുമായ മനുഷ്യൻ’ എന്നാണ് നോവലിനെ ഗോപാലകൃഷ്ണൻ വിശേഷിപ്പിച്ചത്. തന്‍റെ മരണത്തിന് മുമ്പ്, ടാറ്റ ട്രസ്റ്റുകളുടെ നേതൃത്വം ആർക്കായിരിക്കുമെന്ന് രത്തൻ ടാറ്റ പ്രഖ്യാപിച്ചിരുന്നില്ല. ഇത് ടാറ്റയുടെ വിയോഗത്തിന് ശേഷം ട്രസ്റ്റുകളുടെ ഭാവി ഭരണത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായി. ഇതേ തുടർന്ന് മുംബൈയിൽ ഇന്ന് ടാറ്റ ട്രസ്റ്റിന്‍റെ  ബോർഡ് യോഗം നടന്നു. 13 ട്രസ്റ്റിമാര്‍ ചേര്‍ന്നതാണ് ബോര്‍ഡ്. ടാറ്റ ട്രസ്റ്റിന്‍റെ ചെയർമാനായിരുന്ന രത്തൻ ടാറ്റ, ഒക്ടോബർ 9 ന് രാത്രി മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വച്ച് അന്തരിച്ചു. വിവാഹിതനല്ലാത്ത രത്തൻ ടാറ്റായുടെ പിൻഗാമി ആരെന്ന ചോദ്യം മുമ്പേ ഉയർന്നിരുന്നു.

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in