Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'നീതി ആയോഗ് നോൺ ബയോളജിക്കൽ പ്രധാനമന്ത്രിയുടെ ചെണ്ടകൊട്ടുകാർ': ജയ്റാം രമേശ്

'നീതി ആയോഗ് നോൺ ബയോളജിക്കൽ പ്രധാനമന്ത്രിയുടെ ചെണ്ടകൊട്ടുകാർ': ജയ്റാം രമേശ്
  ന്യൂഡൽഹി: നീതി ആയോഗിനും കേന്ദ്ര സർക്കാരിനും രൂക്ഷവിമർശനവുമായി കോൺഗ്രസ്. സംസാരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് നീതി ആയോഗ് യോഗത്തിൽ നിന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇറങ്ങിപ്പോയതിന്‍റെ പശ്ചാത്തലത്തിലായിരുന്നു വിമർശനം. മോദിയുടെ ചെണ്ടകൊട്ടുകാരായി പ്രവർത്തിക്കുന്നവരാണ് നീതി ആയോഗെന്നും മമതയോട് ചെയ്തത് അംഗീകരിക്കാൻ ആവില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. 'പത്തു വർഷം മുമ്പ്, രൂപീകരിച്ച നാൾ മുതൽ നീതി ആയോഗ് പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്തുനിൽക്കുകയും നോൺ ബയോളജിക്കൽ പ്രധാനമന്ത്രിയുടെ ചെണ്ടകൊട്ടുകാരായി പ്രവർത്തിക്കുകയുമാണ് ചെയ്യുന്നത്'- ജയ്റാം രമേശ് എക്‌സ് പോസ്റ്റില്‍ കുറിച്ചു. രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച യോഗത്തിലാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നത്. ബിജെപി മുഖ്യമന്ത്രിമാരെ 15 മിനിറ്റ് സംസാരിക്കാൻ അനുവദിച്ചെന്നും താന്‍ സംസാരിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ മൈക്ക് ഓഫ് ചെയ്‌തെന്നും മമതാ ബാനർജി പറഞ്ഞു. പ്രതിപക്ഷത്തു നിന്ന് താന്‍ മാത്രമാണ് പങ്കെടുത്തത്. എന്നാല്‍ എതിർപ്പ് ഉന്നയിക്കാൻ പോലും അവസരമുണ്ടായില്ല. ഇത്തരം വിവേചനം അംഗീകരിക്കാനാവില്ലെന്നും മമത പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.   https://twitter.com/Jairam_Ramesh/status/1817149314285875695

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in