Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കൂടുതൽ മാസ്സ് ലുക്കിൽ അടുത്ത തലമുറ ഫോർച്യൂണർ; പ്രതീക്ഷിക്കാവുന്ന പുതിയ മാറ്റങ്ങൾ ഇവയാണ്

കൂടുതൽ മാസ്സ് ലുക്കിൽ അടുത്ത തലമുറ ഫോർച്യൂണർ; പ്രതീക്ഷിക്കാവുന്ന പുതിയ മാറ്റങ്ങൾ ഇവയാണ്

ടൊയോട്ടയുടെ പ്രശസ്ത എസ്‌യുവിയായ ഫോർച്യൂണറിന്റെ അടുത്ത തലമുറ മോഡലിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ വാഹനലോകത്തെ പ്രധാന ചർച്ചാവിഷയം. വരാനിരിക്കുന്ന പുതിയ ഹിലക്സ് പിക്കപ്പ് ട്രക്കിന്റെ മാറ്റങ്ങൾ ഫോർച്യൂണറിലും പ്രതിഫലിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒരേ ഐഎംവി (IMV) പ്ലാറ്റ്‌ഫോമും എൻജിൻ ശ്രേണിയും പങ്കിടുന്നതിനാൽ, ഹണികോംബ് പാറ്റേണിലുള്ള ഫ്രണ്ട് ഗ്രിൽ, കൂടുതൽ മെലിഞ്ഞ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ബമ്പർ എന്നിവയോടെ കൂടുതൽ ഷാർപ്പും പ്രീമിയവുമായ ലുക്കിലാവും പുതിയ ഫോർച്യൂണർ എത്തുക.

ബാക്ക് പ്രൊഫൈലും ക്യാബിൻ മാറ്റങ്ങളും

പുറത്തുവന്ന സ്പൈ ചിത്രങ്ങൾ അനുസരിച്ച്, വാഹനത്തിന്റെ പിൻഭാഗത്തും വലിയ നവീകരണങ്ങൾ പ്രതീക്ഷിക്കാം. പുനർരൂപകൽപ്പന ചെയ്ത ടെയിൽഗേറ്റ്, സ്ലീം റാപ്പ് അറൗണ്ട് ടെയിൽലാമ്പുകൾ, അവയെ ബന്ധിപ്പിക്കുന്ന കണക്റ്റഡ് ലൈറ്റ് ബാർ എന്നിവ പുതിയ മോഡലിന് പുത്തൻ ലുക്ക് നൽകും. കാബിനുള്ളിൽ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയോടെ കൂടുതൽ ആഡംബരമുള്ള ഇന്റീരിയറായിരിക്കും ഒരുക്കുക.

ആധുനിക സവിശേഷതകളും എൻജിനും

യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമായി ടൊയോട്ട സേഫ്റ്റി സെൻസ് (ADAS), 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകൾ, സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ് എന്നിവ പുതിയ ഫോർച്യൂണറിൽ ഉൾപ്പെടുത്തിയേക്കും. എന്നാൽ എൻജിനിൽ മാറ്റങ്ങൾക്ക് സാധ്യത കുറവാണ്. നിലവിലുള്ള 2.7 ലിറ്റർ പെട്രോൾ, 2.8 ലിറ്റർ ഡീസൽ, മൈൽഡ് ഹൈബ്രിഡ് ഡീസൽ എൻജിനുകൾ തന്നെ 6-സ്പീഡ് മാനുവൽ/ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിലും 4WD സിസ്റ്റത്തിലും തുടരാനാണ് സാധ്യത. വാഹനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ടൊയോട്ട ഉടൻ പുറത്തുവിടും.

Related articles

See all
Popular News

6-സ്പീഡ് ഗിയർബോക്‌സും TFT ഡിസ്‌പ്ലേയും; കരുത്തുറ്റ അപ്‌ഡേറ്റുകളോടെ പൾസർ N250 SS എത്തുമ്പോൾ

Popular News

കാർ വാങ്ങാൻ പ്ലാനുണ്ടോ? സ്‌കോഡ കുഷാഖിന്റെ പുതിയ വിലവിവരങ്ങൾ അറിയാം

Popular News

പുതിയ ജീപ്പ് എസ്‌.യു.വി നിർമ്മിക്കാൻ ടാറ്റ മോട്ടോഴ്‌സും സ്റ്റെല്ലാന്റിസും കൈകോർക്കുന്നു; ന...

Popular News

ഹൈദരാബാദിലേക്ക് ചുവടുമാറ്റി റോയൽ എൻഫീൽഡിന്റെ 'ഫ്ലൈയിങ് ഫ്ലീ സി6'; വില 1.99 ലക്ഷം മുതൽ

Save your stories

Sign in