Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ദുബായ് വിമാനത്താവളങ്ങളില്‍ പുതുവര്‍ഷ യാത്രാ തിരക്ക്​ ; ടൂറിസ്റ്റുകള്‍ ഒഴുകിയെത്തുന്നു

ദുബായ് വിമാനത്താവളങ്ങളില്‍ പുതുവര്‍ഷ യാത്രാ തിരക്ക്​ ; ടൂറിസ്റ്റുകള്‍ ഒഴുകിയെത്തുന്നു
ദുബായ് ​: വിമാനത്താവളങ്ങളില്‍ ക്രിസ്സ്മസ് അവധിയ്ക്ക് പിന്നാലെ പുതുവര്‍ഷ യാത്രാ തിരക്കും വര്‍ധിച്ചു. ദുബായിലേക്കുള്ള യാത്രക്കാരുടെയും സന്ദര്‍ശകരുടെയും ഒഴുക്ക് ഗണ്യമായി വര്‍ധിച്ചതോടെയാണിത്. ലോകാത്ഭുതമായ ദുബായ് ബുര്‍ജ് ഖലീഫ ഉള്‍പ്പടെയുള്ള യുഎഇിലെ പുതുവര്‍ഷ വെടിക്കെട്ടും ആഘോഷങ്ങളും ഏറെ പ്രസിദ്ധമാണ്. അതിനാല്‍ , ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി ടൂറിസ്റ്റുകളാണ് ഇവിടേയ്ക്ക് എത്തുന്നത്. യാത്രക്കാരെ സ്വീകരിക്കാന്‍ വിമാനത്താവളങ്ങള്‍ പൂര്‍ണ സജ്ജമാണെന്ന് എമിഗ്രേഷന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. വിമാനത്താവളങ്ങളിലെ ഒരുക്കങ്ങളും പ്രവര്‍ത്തനങ്ങളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി നേരിട്ടെത്തി വിലയിരുത്തി. ദുബായ് പൊലീസ്, ദുബായ് കസ്റ്റംസ്, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എയര്‍പോര്‍ട്ട് സെക്യൂരിറ്റി, ഇമിഗ്രേഷന്‍ വിഭാഗങ്ങള്‍, വിമാനക്കമ്പനികളുടെ ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിവിധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ തിരക്ക് നിയന്ത്രിക്കാനുള്ള ഏകോപനം പൂര്‍ത്തീയാക്കി. REPORT : ELVIS CHUMAMR- JAIHIND TV MIDDLE EAST BUREAU

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്ത് അതിർത്തിയിൽ ഭീതിവിതച്ച് ഡ്രോൺ ആക്രമണം: തിരിച്ചടിയുമായി സൈന്യം; ഗൂഢാലോചനയെന്ന് മന്...

Latest News

കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി പാണക്കാട് സാദിഖലി തങ്ങൾ; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്...

Save your stories

Sign in