Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"സംസ്ഥാനത്ത് പുതിയ കായിക ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും"; കായികതാരങ്ങൾക്ക് വേഗത്തിൽ ജോലി നൽകുമെന്ന് മന്ത്രി ഒ.ജെ. ജനീഷ്

"സംസ്ഥാനത്ത് പുതിയ കായിക ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും"; കായികതാരങ്ങൾക്ക് വേഗത്തിൽ ജോലി നൽകുമെന്ന് മന്ത്രി ഒ.ജെ. ജനീഷ്

തിരുവനന്തപുരം: കായികമേഖലയിൽ സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പുതിയ കായിക ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. കായികരംഗത്തെ പുരോഗതിക്കായി യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മുന്നോട്ടുപോകുമെന്നും, സർക്കാരിന്റെ പരിധികൾക്കുള്ളിൽ നിന്നുകൊണ്ട് കായികതാരങ്ങൾക്ക് നൽകാവുന്ന പരമാവധി പിന്തുണ നൽകാൻ സംസ്ഥാന സർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കായികതാരങ്ങൾ നേരിടുന്ന തൊഴിൽ പ്രതിസന്ധിക്ക് വേഗത്തിൽ പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പുനൽകി. കായികപ്രതിഭകൾക്ക് എത്രയും പെട്ടെന്ന് ജോലി നൽകുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും സർക്കാർ പൂർണ്ണമായും കായികതാരങ്ങൾക്കൊപ്പം നിലകൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന കായിക ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തെ അപ്പോളോ ഡിമോറോ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം. വിജയൻ ഉൾപ്പെടെയുള്ള കായികരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Related articles

See all
Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Save your stories

Sign in