Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പുതിയ ഐ.ടി നയം ; മാറാന്‍ തയാറെന്ന് ഫേസ്ബുക്ക്; തീരുമാനമാകാതെ മറ്റ് പ്ലാറ്റ്ഫോമുകള്‍

പുതിയ ഐ.ടി നയം  ; മാറാന്‍ തയാറെന്ന് ഫേസ്ബുക്ക്; തീരുമാനമാകാതെ മറ്റ് പ്ലാറ്റ്ഫോമുകള്‍
Social-Media സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കായി കേന്ദ്രം ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശം പാലിക്കാന്‍ തയാറാകുമെന്ന് ഫേസ്ബുക്ക്. മെയ് 26 ന് രാജ്യത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കായി പുതിയ ഐടി നിയമം നടപ്പാകാനിരിക്കെയാണ് ഫേസ്ബുക്കിന്‍റെ തീരുമാനം. എന്നാല്‍ ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്നും സര്‍ക്കാരുമായി ആലോചിച്ച്‌ അന്തിമ തീരുമാനം എടുക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു. മെയ് 25 വരെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കുന്നതിന് നല്‍കിയിരുന്ന സമയപരിധി. 2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ നിയമം നടപ്പിലാക്കാന്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസ കാലാവധിയാണ് നല്‍കിയിരുന്നത്. എന്നാല്‍ ട്വിറ്ററിന്‍റെ ഇന്ത്യന്‍ പതിപ്പായ 'കൂ' മാത്രമാണ് പുതിയ നിയമം അനുസരിച്ച് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ സമൂഹമാധ്യമങ്ങള്‍ നിര്‍ണായക ദിനങ്ങളാണ് വരാനിരിക്കുന്നത്. പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തപക്ഷം ഇന്‍റര്‍മീഡിയറി എന്ന നിലയിലുള്ള പദവി നഷ്ടമാകുമെന്നാണ് വിലയിരുത്തലുകള്‍. ഇതിനുപുറമെ, ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാത്തിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരേ നിയമ നടപടികള്‍ ഉണ്ടാകുമെന്നുമാണ് സൂചന. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്ക് അനുകൂല നിലപാടിലേക്ക് നീങ്ങുന്നത്.  കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നിര്‍ദേശം പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നിയമിക്കണം. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുക, ഉള്ളടക്കം പരിശോധിക്കുക, വേണ്ടിവന്നാല്‍ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും. ഒടിടി പ്ലാറ്റ്ഫോമുകള്‍ ഇത് ബാധകമാണ്. ഇന്ന് കാലാവധി അവസാനിക്കുന്നതോടെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാത്ത പ്ലാറ്റ്ഫോമുകളുടെ ഇനിയുള്ള പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല.

Related articles

See all
Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Save your stories

Sign in