Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നീറ്റ് ക്രമക്കേട്: മോദിയുടെ മൗനം അഴിമതി മറച്ചുവെക്കാനെന്ന് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാര്‍ഗെ

നീറ്റ് ക്രമക്കേട്: മോദിയുടെ മൗനം അഴിമതി മറച്ചുവെക്കാനെന്ന് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാര്‍ഗെ
  ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളിൽ പ്രധാനമന്ത്രിയുടെ മൗനം അഴിമതി മറച്ചുവെക്കാനാണെന്ന് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് ​സർക്കാർ പറയുമ്പോഴും എന്തിനാണ് ബീഹാറിൽ 13 പ്രതികളെ അറസ്റ്റ് ചെയ്തത്. 30 ലക്ഷം മുതൽ 50 ലക്ഷം വരെ നൽകിയാണ് പലരും മാഫിയയിൽ നിന്ന് ചോദ്യപേപ്പർ വാങ്ങിയതെന്ന് പോലീസ് വ്യക്തമാക്കിയത് വൻ അഴിമതിയിലേക്കാണ് ചൂണ്ടിക്കാട്ടുന്ന​ത്. അതേസമയം ഗുജറാത്തിലെ ഗോധ്രയിലും ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എന്തിനാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തതതെന്നും ഖാർഗെ ചോദിച്ചു. രാജ്യത്തെ ജനങ്ങളെ വിഡ്ഢി കളാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. 24 ലക്ഷം യുവാക്കളുടെ സ്വപ്നമാണ് മോദി സർക്കാർ തകർത്തത്. എൻടിഎ ദുരു​പയോഗം ചെയ്ത മോദി സർക്കാർ ഗ്രേസ് മാർക്ക് അടക്കം നൽകി മാർക്കുകളിലും റാങ്കുകളിലും വൻതോതിൽ കൃത്രിമം നടത്തി. ഇതുമൂലം സംവരണ സീറ്റുകളുടെ കട്ട് ഓഫും വർധിച്ചു. സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണസമിതിക്ക് മാത്രമേ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാനാകൂ എന്നും ഖാർഗെ പറഞ്ഞു.

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in