Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'എന്തൊക്കെയാണ് നടക്കുന്നത് ? രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നു ; അർണബിന്‍റെ ചാറ്റിന് മോദിയും ഷായും ഉത്തരം നല്‍കണം' : മഹുവ മൊയ്ത്ര

'എന്തൊക്കെയാണ് നടക്കുന്നത് ? രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നു ; അർണബിന്‍റെ ചാറ്റിന് മോദിയും ഷായും ഉത്തരം നല്‍കണം' : മഹുവ മൊയ്ത്ര
  കൊല്‍ക്കത്ത : റിപ്പബ്ലിക് ടി.വി എഡിറ്റർ ഇന്‍ ചീഫ് അര്‍ണബ് ഗോ സ്വാമിയും ബാര്‍ക് മുന്‍ സി.ഇ.ഒ പാര്‍ത്ഥോ ദാസ് ഗുപ്തയും നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ബലാകോട്ട് ആക്രമണത്തെക്കുറിച്ചും ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുന്നതിനെക്കുറിച്ചും റിപ്പബ്ലിക് ടി.വി എഡിറ്റർ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് സര്‍ക്കാര്‍ മുന്‍കൂട്ടി വിവരം നല്‍കിയെന്നത് പുറത്തുവന്ന വാട്‌സ്ആപ്പ് ചാറ്റിലൂടെ വ്യക്തമാണെന്ന് മഹുവ  ട്വിറ്ററില്‍ കുറിച്ചു. 'രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നു. ബലാകോട്ട് ആക്രമണത്തെക്കുറിച്ചും ആര്‍ട്ടിക്കിള്‍ 370 നിര്‍ത്തലാക്കുന്നതിനെക്കുറിച്ചും ടി.വി അവതാരകന് കേന്ദ്രസർക്കാർ മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കിയെന്ന് പുറത്തുവന്ന വാട്സ്ആപ്പ് ചാറ്റ് വ്യക്തമാക്കുന്നു. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് ? മോദിയും ഷായും നമുക്ക് ഉത്തരം നല്‍കാന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്നത് ഞാന്‍ മാത്രമാണോ? ' -  മഹുവ ചോദിച്ചു. രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഉത്തരം നല്‍കാന്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ബാധ്യസ്ഥരാണെന്നും മഹുവ മൊയ്ത്ര പറഞ്ഞു. https://twitter.com/MahuaMoitra/status/1350633247588270080   https://jaihindtv.in/balakot-already-knew-shocking-revelation-in-arnabs-whatsapp-chat/?fbclid=IwAR0i3Hrb9p5690dLj3XypVqtv4sH3XdpsRD3RQB1j6E8E2CucuIyvIJGr1g

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in