Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

4 ദിവസം കൊണ്ട് 155 കോടി! ബോക്‌സ് ഓഫീസിൽ കൊടുങ്കാറ്റായി നാനിയുടെ 'ദ പാരഡൈസ്'

4 ദിവസം കൊണ്ട് 155 കോടി! ബോക്‌സ് ഓഫീസിൽ കൊടുങ്കാറ്റായി നാനിയുടെ 'ദ പാരഡൈസ്'

നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. റിലീസ് ചെയ്ത് വെറും നാല് ദിവസത്തിനുള്ളിൽ 155 കോടി രൂപയുടെ ആഗോള ഗ്രോസ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. ആദ്യദിനം മാത്രം 88 കോടി ഗ്രോസ് നേടിയ ചിത്രം, നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ വീക്കെൻഡ് കളക്ഷനും ഏറ്റവും മികച്ച ഓപ്പണിങ്ങുമാണ് സ്വന്തമാക്കിയത്. സെപ്റ്റംബർ 24-ന് റിലീസ് ചെയ്ത ചിത്രം ഇന്ത്യയിലും വിദേശ മാർക്കറ്റുകളിലും മികച്ച ബോക്‌സ് ഓഫീസ് പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചത്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറിയാണ് ചിത്രം നിർമ്മിച്ചത്.

വമ്പൻ ആക്ഷൻ രംഗങ്ങളും മാസ് മുഹൂർത്തങ്ങളും നിറഞ്ഞ ചിത്രത്തിൽ 'ജദാൽ' എന്ന കഥാപാത്രമായുള്ള നാനിയുടെ പ്രകടനം പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്. ആക്ഷനൊപ്പം തന്നെ കഥാപാത്രങ്ങൾ തമ്മിലുള്ള വൈകാരിക ബന്ധങ്ങൾക്കും ചിത്രം തുല്യ പ്രാധാന്യം നൽകുന്നുണ്ട്. വിദേശ മാർക്കറ്റുകളിലെ ഉജ്ജ്വല മുന്നേറ്റവും മികച്ച പ്രേക്ഷക സ്വീകാര്യതയും വരും ദിവസങ്ങളിലും ചിത്രത്തിന്റെ കളക്ഷൻ വർധിപ്പിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

വൻ വിജയമായ 'ദസറ'യ്ക്ക് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിച്ച ചിത്രമാണ് ‘ദ പാരഡൈസ്’. അമ്മ-മകൻ ബന്ധത്തിന്റെ വൈകാരികതയും മാസ് ഘടകങ്ങളും ചേർത്തുവെച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ഈണമിട്ട പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. റിലീസിന് മുൻപേ തരംഗമായ ‘ആയാ ഷേർ’, ‘യേഷാ നഗുല’ എന്നീ ഗാനങ്ങളും പശ്ചാത്തല സംഗീതവും തിയേറ്റർ അനുഭവം വർധിപ്പിക്കുന്നു.

രാഘവ് ജൂയൽ വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ കായദു ലോഹർ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം.എസ്. ചൗധരി, രാം ജഗൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഛായാഗ്രഹണം സി.എച്ച്. സായിയും എഡിറ്റിംഗ് നവീൻ നൂലിയും നിർവ്വഹിച്ച ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് കൊല്ലയാണ്. ഫസ്റ്റ് ഷോ മാർക്കറ്റിംഗും ശബരി പി.ആർ.ഒ ചുമതലയും നിർവ്വഹിക്കുന്നു.

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in