Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

2008-ല്‍ ഉദ്ഘാടനം, ഇന്നും ഒഴിഞ്ഞ ബോര്‍ഡുകള്‍; ബംഗാളിലെ 'പേരില്ലാ' റെയില്‍വേ സ്റ്റേഷന്റെ കഥ

2008-ല്‍ ഉദ്ഘാടനം, ഇന്നും ഒഴിഞ്ഞ ബോര്‍ഡുകള്‍; ബംഗാളിലെ 'പേരില്ലാ' റെയില്‍വേ സ്റ്റേഷന്റെ കഥ

കൊല്‍ക്കത്ത: ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളിലൊന്നായ ഇന്ത്യന്‍ റെയില്‍വേയില്‍ അത്ഭുതങ്ങളും കൗതുകങ്ങളും ഏറെയാണ്. എന്നാല്‍ പ്ലാറ്റ്ഫോമിലിറങ്ങി ചുറ്റും നോക്കുമ്പോള്‍ സ്റ്റേഷന്റെ പേരെഴുതിയ ഒരു ബോര്‍ഡ് പോലുമില്ലാത്ത അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? പശ്ചിമ ബംഗാളിലെ പൂര്‍ബ ബര്‍ധമാന്‍ ജില്ലയില്‍ അത്തരമൊരു വേറിട്ട റെയില്‍വേ സ്റ്റേഷനുണ്ട്-ഇതുവരെ പേരിടാത്ത ഒരു റെയില്‍വേ സ്റ്റേഷന്‍!

ബാങ്കുറ-മസാഗ്രാം ബ്രോഡ്ഗേജ് പാത പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2008-ലാണ് ഈ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. റൈന (Raina), റൈനഗര്‍ (Rainagar) എന്നീ രണ്ട് ഗ്രാമങ്ങള്‍ക്ക് മധ്യത്തിലാണ് ഈ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമായതോടെ പേരിനെ ചൊല്ലി രണ്ട് ഗ്രാമക്കാരും തമ്മില്‍ തര്‍ക്കവും ആരംഭിച്ചു. സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത് റൈന ഗ്രാമത്തിന്റെ ഭൂമിയിലായതിനാല്‍ 'റൈന' എന്ന് പേരിടണമെന്ന് ഒരു വിഭാഗം വാദിച്ചു. എന്നാല്‍ 'റൈനഗര്‍' എന്ന് തന്നെ പേര് വേണമെന്ന് എതിര്‍വിഭാഗവും ഉറപ്പിച്ചുപറഞ്ഞു.

ഗ്രാമവാസികള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ വിഷയം റെയില്‍വേ ബോര്‍ഡിന് മുന്നിലെത്തി. തര്‍ക്കത്തിന് പരിഹാരമാകാത്തതിനെ തുടര്‍ന്ന് സ്റ്റേഷന്‍ ബോര്‍ഡുകളില്‍ നിന്ന് പേരെഴുതേണ്ട ഭാഗം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തര്‍ക്കത്തിന് പരിഹാരമാകാത്തതിനാല്‍ ഇന്നും പ്ലാറ്റ്ഫോമിലെ ബോര്‍ഡുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.   

എന്നാല്‍ ഈ കഥയിലെ കൗതുകം ഇവിടം കൊണ്ടും തീരുന്നില്ല. പ്ലാറ്റ്ഫോമില്‍ പേര് പ്രദര്‍ശിപ്പിച്ചിട്ടില്ലെങ്കിലും, റെയില്‍വേ ടിക്കറ്റുകള്‍ ഇപ്പോഴും 'റൈനഗര്‍' എന്ന പേരിലാണ് വിതരണം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവിടെ എത്തുന്നതുവരെ ഈ സ്റ്റേഷന് ബോര്‍ഡില്ലെന്ന കാര്യം പല യാത്രക്കാരും തിരിച്ചറിയാറില്ല. റെയില്‍വേ യാത്രകളെയും വേറിട്ട കഥകളെയും ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്കും റെയില്‍വേ പ്രേമികള്‍ക്കും ഇന്നിവിടം ഒരു പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. ദിവസേന നിരവധിയാളുകള്‍ യാത്രാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഈ സ്റ്റേഷന്‍, പേരില്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ റെയില്‍വേ കാഴ്ചകളിലൊന്നായി നിലകൊള്ളുന്നു.

Related articles

See all
Popular News

നവരാത്രി തിരക്ക്; ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപി...

Popular News

വിദ്യാർത്ഥികൾക്കായി പ്രത്യേക യാത്രാ കിഴിവുമായി എയർ ഇന്ത്യ; ആഭ്യന്തര സർവീസുകളിൽ 10 ശതമാനം ഇ...

Popular News

വിമാന യാത്രക്കാർക്ക് വൻ ആശ്വാസം; സീറ്റ് ചാർജും പേര് തിരുത്തൽ പിഴയും ഒഴിവാക്കി ബ്രിട്ടീഷ് സ...

Popular News

വിദേശയാത്ര ഇനി കൂടുതൽ എളുപ്പം; അന്താരാഷ്ട്ര യാത്രക്കാർക്ക് സൗജന്യ സിം ഓഫറുമായി എയർ ഇന്ത്യ

Save your stories

Sign in