Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കണ്ണൂരില്‍ രക്തം പുരണ്ട കാര്‍ കണ്ടെത്തിയ സംഭവം; കാറും സ്വര്‍ണ്ണവും തട്ടിയെടുത്തതെന്ന് ഡ്രൈവറുടെ മൊഴി

കണ്ണൂരില്‍ രക്തം പുരണ്ട കാര്‍ കണ്ടെത്തിയ സംഭവം; കാറും സ്വര്‍ണ്ണവും തട്ടിയെടുത്തതെന്ന് ഡ്രൈവറുടെ മൊഴി

കണ്ണൂര്‍ പിലാത്തറയില്‍ ദുരൂഹ സാഹചര്യത്തില്‍ രക്തം പുരണ്ട കാര്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. സ്വര്‍ണവും കാറും ഒരു സംഘം തട്ടിയെടുത്തതാണെന്ന് കാര്‍ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. തങ്ങളെ ആക്രമിച്ചാണ് സംഘം വാഹനം കവര്‍ന്നതെന്നാണ് ഡ്രൈവറുടെ വെളിപ്പെടുത്തല്‍.

ദേശീയപാതയില്‍ പയ്യന്നൂരിന് സമീപത്ത് വെച്ചാണ് അക്രമിസംഘം വാഹനം തടഞ്ഞത്. തങ്ങളെയും വാഹനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെയും അക്രമികള്‍ ബലമായി പുറത്തേക്ക് വലിച്ചിറക്കി. തുടര്‍ന്ന് സംഘത്തിലെ രണ്ടുപേര്‍ വാഹനം ഓടിച്ചുപോവുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്വര്‍ണവും വാഹനവും സംഘം അപഹരിച്ചതായും ഡ്രൈവര്‍ പയ്യന്നൂര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.

കണ്ണൂര്‍ പിലാത്തറയിലെ ഒഴിഞ്ഞ പറമ്പിലാണ് ദുരൂഹ സാഹചര്യത്തില്‍ രക്തം പുരണ്ട കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. KL-58-AL-2059 നമ്പറിലുള്ള ഗ്രാന്‍ഡ് വിറ്റാര കാറാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ പ്രഭാത സവാരിക്ക് ഇറങ്ങിയ നാട്ടുകാരാണ് രക്തക്കറയോട് കൂടിയ കാര്‍ ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പെരിന്തല്‍മണ്ണ ഭാഗത്തുനിന്നാണ് ഈ കാര്‍ കണ്ണൂരിലേക്ക് വന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണ വ്യാപാരിയായ അശോക് യശ്വന്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനം. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കവര്‍ച്ചാ സംഘത്തെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കാറിലെ രക്തക്കറ എങ്ങനെയുണ്ടായി എന്നതടക്കമുള്ള കാര്യങ്ങളില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ കൂടുതല്‍ വ്യക്തത വരുകയുള്ളൂ.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in