Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുത്തൂറ്റ് ഫിനാൻസ് എംഡിയുടെ കാറിന് നേരെ കല്ലേറ്; എംഡി ജോർജ്ജ് അലക്‌സാണ്ടർ പരിക്കുകളോടെ ആശുപത്രിയിൽ

മുത്തൂറ്റ് ഫിനാൻസ് എംഡിയുടെ കാറിന് നേരെ കല്ലേറ്; എംഡി ജോർജ്ജ് അലക്‌സാണ്ടർ പരിക്കുകളോടെ ആശുപത്രിയിൽ
മുത്തൂറ്റ് ഫിനാൻസ് എംഡിയുടെ കാറിന് നേരെ കല്ലേറ്. എംഡി ജോർജ്ജ് അലക്‌സാണ്ടർ പരിക്കുകളോടെ ആശുപത്രിയിൽ. കൊച്ചി ഐജി ഓഫീസിന് മുന്നിൽവെച്ചാണ് കല്ലേറുണ്ടായത്. ഇന്നലെ കൊച്ചി മുത്തൂറ്റ് ഓഫീസിൽ ജീവനക്കാരെ തടഞ്ഞിരുന്നു. യൂണിയൻ സെക്രട്ടറി ഉൾപ്പെടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരേ കഴിഞ്ഞ ബുധനാഴ്ച മുതൽ സിഐടിയുവിന്‍റെ നേതൃത്വത്തിൽ മുത്തൂറ്റിൽ പണിമുടക്ക് നടക്കുകയാണ്. ഇതിനിടെയാണ് കല്ലേറ്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാവില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്‍റ്. സി.ഐ.ടി.യു ഗുണ്ടകളാണ് അക്രമണം നടത്തിയതെന്ന് മുത്തൂറ്റ് പ്രതിനിധി പറഞ്ഞു.അതേ സമയം സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. അതേസമയം മൂത്തൂറ്റ് മാനോജ്‌മെന്റ് ആണ് പ്രകോപനം സൃഷ്ടിച്ചതെന്ന് തൊഴിൽ മന്ത്രി ടി. പി രാമകൃഷ്ൺ. മാനേജ്‌മെന്‍റിന്‍റെ നിലപാട് മാറിയാൽ പ്രശ്‌നങ്ങൾ അവസാനിക്കും.സർക്കാരിനെ മുത്തൂറ്റ് വെല്ലുവിളിക്കുകയാണ്.മുത്തൂറ്റ് എംഡിയെ തൊഴിലാളികൾ അക്രമിച്ചതായി കരുതുന്നില്ലെന്നും മന്ത്രി ടി പി രാമകൃഷ്ണൻ തിരുവനന്തപുരത്ത് പറഞ്ഞു.

Related articles

See all
Popular News

മാസപ്പടി കേസില്‍ തിരക്കിട്ട നീക്കങ്ങളുമായി ഇഡി; ദുബായില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

Popular News

'എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ല?'; എതിര്‍പ്പ് നോക്കി നിന്നിട്ട് ഇപ്പോള്‍ നിലവിളിച...

Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

ദിലീഷ് പോത്തനും വിനീതും കേന്ദ്ര കഥാപാത്രങ്ങള്‍; മിസ്റ്ററി ത്രില്ലറുമായി 'ഭൗമ' റിലീസിനൊരുങ്...

Save your stories

Sign in