Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗവർണര്‍ രാഷ്ട്രീയം പറയരുതെന്ന് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കാത്തതെന്ത് ? സി.പി.എമ്മിന്‍റേത് വഴിപാട് സമരമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

ഗവർണര്‍ രാഷ്ട്രീയം പറയരുതെന്ന് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കാത്തതെന്ത് ? സി.പി.എമ്മിന്‍റേത് വഴിപാട് സമരമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍
Mullapaplly-Ramachandran പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ സി.പി.എം നടത്തുന്ന സമരങ്ങൾ വഴിപാട് മാത്രമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ബി.ജെ.പിക്ക് വേണ്ടി പി.ആർ വർക്ക് നടത്തുന്ന ഗവർണർ,  രാഷ്ട്രീയം പറയരുത് എന്ന് പറയാനുള്ള ആർജവം മുഖ്യമന്ത്രി  കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൗരത്വ നിയമത്തിൽ കോണ്‍ഗ്രസ് ഒളിച്ചു കളിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കെ.പി.സി.സി അധ്യക്ഷൻ രൂക്ഷമായി വിമർശിച്ചു. ഒളിച്ചുകളി തനിക്കോ കോണ്‍ഗ്രസിനോ അറിയില്ല.  യഥാർഥ ഫാസിസ്റ്റ് ആരെന്ന് അറിയാൻ മുഖ്യമന്ത്രി കണ്ണാടിയിൽ നോക്കിയാൽ മതിയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അലനും താഹയ്ക്കും എതിരെ യു.എ.പി.എ ചുമത്തിയവരാണ് ഫാസിസ്റ്റ് വിരുദ്ധ നിലപാടും ന്യൂനപക്ഷ സ്നേഹവും പറയുന്നതെന്നും ഇത് ഇരട്ടത്താപ്പാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. ബി.ജെ.പിക്ക് വേണ്ടി പി.ആർ വർക്ക് ചെയ്യുന്ന ഗവർണർ, രാഷ്ട്രീയം പറയരുത് എന്ന് പറയാൻ മുഖ്യമന്ത്രി എന്തുകൊണ്ട് ആർജവം കാണിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. മലപ്പുറം ജില്ലാ ബാങ്ക് പിരിച്ചു വിടുന്നതിലൂടെ സഹകരണ മേഖലയുടെ അന്ത്യകൂദാശ നടത്തിയ ആളെന്ന ഖ്യാതി പിണറായിക്ക് ലഭിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Related articles

See all
Popular News

മാസപ്പടി കേസില്‍ തിരക്കിട്ട നീക്കങ്ങളുമായി ഇഡി; ദുബായില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

Popular News

'എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ല?'; എതിര്‍പ്പ് നോക്കി നിന്നിട്ട് ഇപ്പോള്‍ നിലവിളിച...

Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

ദിലീഷ് പോത്തനും വിനീതും കേന്ദ്ര കഥാപാത്രങ്ങള്‍; മിസ്റ്ററി ത്രില്ലറുമായി 'ഭൗമ' റിലീസിനൊരുങ്...

Save your stories

Sign in