Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്‌കുമാറിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് അമ്മ കസ്തൂരി

രാജ്‌കുമാറിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് അമ്മ കസ്തൂരി
രാജ്‌കുമാറിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് രാജ്‌കുമാറിന്‍റെ അമ്മ കസ്തൂരി പറഞ്ഞു.  കസ്റ്റഡി മരണത്തിൽ സർക്കാർ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച്  നിയമസഭയിലേക്ക് രാജ്‌കുമാറിന്‍റെയും ശ്രീജീവിന്‍റേയും അമ്മമാരും ബന്ധുക്കളും ചേർന്ന്  സങ്കട  മാർച്ച്‌ സംഘടിപ്പിച്ചു. സർക്കാരിന്‍റെ തുടർച്ചയായ വീഴ്ചയും നടപടി എടുക്കുന്നതിൽ കാണിക്കുന്ന അലംഭാവവും ചോദ്യം ചെയ്താണ് നെടുങ്കണ്ടത് കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്‌കുമാറിന്‍റെയും നെയ്യാറ്റിൻകരയിൽ മരിച്ച ശ്രീജിവിന്‍റെ അമ്മമാരും ബന്ധുക്കളും ചേർന്ന് നിയമസഭയിലേക്ക് സങ്കട മാർച്ച്‌ സംഘടിപ്പിച്ചത്. മക്കളെ കൊന്നുകളഞ്ഞവരെ ശിക്ഷിക്കണമെന്നാണ് അമ്മമാരുടെ ആവശ്യം. സിബിഐ അന്വേഷണം വേണമെന്നാണ് രാജ്‌കുമാറിന്‍റെ അമ്മയുടെ ആവശ്യം. കേരള പോലീസ് അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ലെന്ന് രാജ്‌കുമാറിന്‍റെ അമ്മ കസ്തൂരി ആരോപിക്കുന്നു.  തങ്ങളുടെ മക്കൾക്ക് നീതി ലഭിക്കുന്നത് വരെ പോരാടുമെന്ന്  ശ്രീജിവിന്‍റെയും രാജ്‌കുമാറിന്‍റെയും അമ്മമാർ പറയുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in