പട്ന: ഇന്ത്യന്‍ ജനാധിപത്യം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. പട്നയില്‍ നടന്ന വിപുലീകരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (CWC) യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷണത്തിനായി കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് ഖര്‍ഗെ വ്യക്തമാക്കി.
സ്വാതന്ത്ര്യസമരത്തിന്റെ കേന്ദ്രമായിരുന്ന സദകത്ത് ആശ്രമത്തില്‍ വെച്ച് നടക്കുന്ന യോഗം രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ നിര്‍ണ്ണായകമായ തീരുമാനങ്ങളെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'ഒരു വ്യക്തി, ഒരു വോട്ട്' എന്ന അവകാശം ഭരണഘടനാ അസംബ്ലി ഉറപ്പാക്കിയത് ഇതേ മണ്ണില്‍ വെച്ചായിരുന്നുവെന്നും ഖര്‍ഗെ ഓര്‍മ്മിപ്പിച്ചു. ദളിതര്‍, ആദിവാസികള്‍, പിന്നാക്ക വിഭാഗങ്ങള്‍ തുടങ്ങിയവരുടെ വോട്ടുകള്‍ റദ്ദാക്കാനുള്ള ഗൂഢാലോചന രാജ്യമെമ്പാടും നടക്കുന്നുണ്ടെന്ന് ഖര്‍ഗെ ആരോപിച്ചു. വോട്ട് ചോരി എന്നാല്‍ ദുര്‍ബലവിഭാഗങ്ങളുടെ റേഷന്‍, പെന്‍ഷന്‍, വിദ്യാഭ്യാസം എന്നിവ മോഷ്ടിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി നയിച്ച 'വോട്ടര്‍ അധികാര്‍ യാത്ര' ബിഹാറിലെ ജനങ്ങളില്‍ അവബോധം വളര്‍ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ സമ്പദ്വ്യവ്യവസ്ഥയെ തകര്‍ത്തുവെന്ന് ഖര്‍ഗെ ആരോപിച്ചു. പ്രധാനമന്ത്രിയുടെ '2 കോടി തൊഴിലവസരങ്ങള്‍' എന്ന വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ ഉപഭോഗം 50 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും, സാമ്പത്തിക അസമത്വം വര്‍ദ്ധിച്ചതായും ഖര്‍ഗെ ചൂണ്ടിക്കാട്ടി. കൂടാതെ, ചൈനയുമായി സൗഹൃദം കാണിക്കുമ്പോള്‍ തന്നെ ചൈനയില്‍ നിന്നുള്ള ഇറക്കുമതി ഇരട്ടിയായി വര്‍ദ്ധിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 'ഡബിള്‍ എഞ്ചിന്‍' സര്‍ക്കാര്‍ ബിഹാറിന്റെ വികസനത്തില്‍ പരാജയപ്പെട്ടുവെന്ന് ഖര്‍ഗെ പറഞ്ഞു. തൊഴിലില്ലായ്മ നിരക്ക് 15% കടന്നു. കര്‍ഷകരുടെ അവസ്ഥ രാജ്യത്തെ തന്നെ ഏറ്റവും മോശമാണ്. പ്രധാനമന്ത്രി നല്‍കിയ പഞ്ചസാര വ്യവസായം പുനരുജ്ജീവിപ്പിക്കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല. എന്‍ഡിഎ സഖ്യത്തിലെ ആഭ്യന്തര കലഹങ്ങള്‍ പരസ്യമായെന്നും നിതീഷ് കുമാറിനെ ബിജെപി ഒരു ഭാരമായി കാണുന്നുവെന്നും ഖാര്‍ഗെ ആരോപിച്ചു.
ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയുമാണെന്ന് ഖര്‍ഗെ പറഞ്ഞു. ബിഹാര്‍ സര്‍ക്കാര്‍ പാസാക്കിയ 65% സംവരണത്തിന് ഭരണഘടനാപരമായ സംരക്ഷണം നല്‍കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്നും ഖര്‍ഗെ വിമര്‍ശിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാടിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
Mallikarjun Kharge| 'മോദിയുടെ നയതന്ത്രം പരാജയം'; 'ഇന്ത്യന്‍ ജനാധിപത്യം ഗുരുതരമായ പ്രതിസന്ധിയില്‍': പട്നയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ