Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സോണിയാഗാന്ധിയുടെ അധ്യക്ഷ പദവി; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശവും പ്രതീക്ഷയും നല്‍കുന്ന തീരുമാനം - എം.എം. ഹസ്സന്‍

സോണിയാഗാന്ധിയുടെ അധ്യക്ഷ പദവി; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശവും പ്രതീക്ഷയും നല്‍കുന്ന തീരുമാനം - എം.എം. ഹസ്സന്‍
ഇടക്കാല കോൺഗ്രസ് പ്രസിഡന്റായി വർക്കിങ് കമ്മിറ്റി തിരഞ്ഞെടുത്ത ശ്രീമതി സോണിയാഗാന്ധിയെ മുൻ കെപിസിസി പ്രസിഡൻറ് എം എം ഹസ്സൻ ഹാർദ്ദവമായി അഭിനന്ദിച്ച് സന്ദേശം അയച്ചു. ജനാധിപത്യ മതേതര വിശ്വാസികൾക്ക് ആശ്വാസവും ആഹ്ളാദവും നൽകുന്ന തീരുമാനമാണിത്. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരിൽ ആവേശത്തിനും പ്രതീക്ഷക്കും വക നൽകുന്ന തീരുമാനമാണിതെന്നും ഹസ്സൻ കൂട്ടി ചേർത്തു. ഗുരുതരമായ പ്രതിസന്ധി നേരിടുന്ന കോൺഗ്രസിനെ ശക്തമാക്കുന്നതിനും വീണ്ടും അധികാരത്തിൽ എത്തിക്കാനുള്ള സംഘടനാ വൈഭവവും പ്രവർത്തന പാരമ്പര്യവും കർമ്മ ധീരതയും ഉള്ള നേതാവാണ് സോണിയാ ഗാന്ധി എന്ന് ഹസൻ പറഞ്ഞു. ന്യൂനപക്ഷ ദളിത് പിന്നോക്ക വിഭാഗങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ള സോണിയാജിക്ക് അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കാനും എല്ലാ ജനവിഭാഗങ്ങളും ഉൾപ്പെടുന്ന കോൺഗ്രസ് പാർട്ടിക്ക് വീണ്ടും ശക്തമായ നേതൃത്വം നൽകാനും കഴിയട്ടെ എന്നും ഹസൻ ആശംസിച്ചു. കോൺഗ്രസിനെ ഇന്ത്യയുടെ ഹൃദയഭൂമിയിൽ നിന്നും ജനഹൃദയങ്ങളിൽ വേരോട്ടമുള്ള പാർട്ടിയെ മാറ്റാനാണ് സോണിയ ഗാന്ധിയുടെ നേതൃത്വം പ്രധാനപരിഗണന നൽകേണ്ടത് എന്ന് ഹസൻ സന്ദേശത്തിൽ അറിയിച്ചു. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും സാധാരണ ജനങ്ങളും സോണിയ ഗാന്ധിയുടെ നേതൃത്വത്തിന് പിന്നിൽ ശക്തമായി അണിനിരക്കുമെന്നും ഹസൻ വ്യക്തമാക്കി

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

സമരം തെരുവിലോ കോടതിയോ? തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 'ഇന്ത്യ' സഖ്യം; കേരളത്തില്‍ നിന്ന...

Save your stories

Sign in