Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മിസോറം നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണലിന് തുടക്കമായി

മിസോറം നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണലിന് തുടക്കമായി
ഐസോള്‍: മിസോറം നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് തുടക്കമായി. ഭരണകക്ഷിയായ മിസോറം നാഷണൽ ഫ്രണ്ടും മിസോറം പീപ്പിൾസ് മൂവ്‌മെന്‍റിനും ഒപ്പം വെല്ലുവിളിയുയർത്തി കോൺഗ്രസും മുൻനിരയിലുണ്ട്. 21 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. നവംബര്‍ ഏഴിനായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 40 നിയമസഭാ മണ്ഡലങ്ങളുള്ള ചെറിയ വടക്കു കിഴക്കൻ സംസ്ഥാനമാണ് മിസോറം. 90 ശതമാനത്തിലധികം ഗോത്ര വിഭാഗങ്ങൾ ഉള്ള മണിപ്പൂരുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്‍റെ പ്രതിഫലനങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതീക്ഷിക്കുന്നുണ്ട്. ഭരണകക്ഷിയായ മിസോറം നാഷണല്‍ ഫ്രണ്ടും (MNF) സോറം പീപ്പിൾസ് മൂവ്മെന്‍റും (ZPM) കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. എംഎൻഎഫിന്‍റെ സോറം തംഗയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്നാണ് എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്. തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. കഴിഞ്ഞ തവണ എംഎൻഎഫ് 27 സീറ്റിലും  സോറം പീപ്പിൾസ് മൂവ്മെന്‍റ് 8 സീറ്റിലും കോൺഗ്രസ് നാലു സീറ്റിലുമാണ് ജയിച്ചത്. ബിജെപിക്ക് ഇവിടെ ഒരു സീറ്റായിരുന്നു ഉണ്ടായിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം വോട്ടെണ്ണല്‍ ഞായറാഴ്ച നിശ്ചയിച്ചിരുന്നതാണെങ്കിലും മിസോറമിലെ പ്രതിഷേധം കണക്കിലെടുത്ത് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 87 ശതമാനം പേരും ക്രിസ്ത്യന്‍ സമുദായമായ മിസോറമില്‍ ഞായറാഴ്ചത്തെ മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉയർന്ന പ്രതിഷേധത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെണ്ണല്‍ ഇന്നത്തേക്ക് മാറ്റിയത്.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in