Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തൊഴിലില്ലായ്മക്കെതിരെ മിസ്ഡ് കാള്‍ ക്യാംപെയ്നുമായി യൂത്ത് കോണ്‍ഗ്രസ്

തൊഴിലില്ലായ്മക്കെതിരെ മിസ്ഡ് കാള്‍ ക്യാംപെയ്നുമായി യൂത്ത് കോണ്‍ഗ്രസ്
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്നതിന് പിന്നാലെ ദേശീയ തൊഴിലില്ലായ്മാ രജിസ്റ്ററുമായി യൂത്ത് കോണ്‍ഗ്രസ്. മിസ്‌ഡ് കാൾ ക്യാംപെയ്നിലൂടെയാണ് ദേശീയ തൊഴിലില്ലായ്മാ രജിസ്റ്റർ കണക്കെടുപ്പ് യൂത്ത് കോണ്‍ഗ്രസ് (NRU - National Register of Unemployed) നടപ്പാക്കുന്നത്. ഇതിനായി ടോൾ ഫ്രീ നമ്പർ പുറത്തിറക്കി. 8151994411 എന്ന നമ്പറില്‍ വിളിച്ച് തൊഴിലില്ലായ്മക്കെതിരായ യൂത്ത് കോണ്‍ഗ്രസ് ക്യാംപെയ്നില്‍ പങ്കുചേരാം. യുവാക്കൾക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് അധികാരത്തിൽ എത്തിയ നരേന്ദ്ര മോദി രാജ്യത്തെ യുവജനങ്ങളെ വഞ്ചിച്ചുവെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. ജനുവരി 28 ന് രാഹുൽ ഗാന്ധി ക്യാംപെയ്ന്‍റെ ഭാഗമാകും. ബി.ജെ.പിയുടെ മിസ്ഡ് കോള്‍ ക്യാംപെയ്ന് മറുപടി കൂടിയാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ മിസ്ഡ് കാള്‍ ക്യാംപെയ്ന്‍. ഭയനായകമായ ഒരു സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇന്ത്യയിൽ യുവാക്കൾക്ക് ഇന്ന് തൊഴിലില്ലാത്ത അവസ്ഥയാണുള്ളത്. തൊഴിലില്ലായ്മാ നിരക്ക് 7.7 ശതമാനമായി ഉയർന്നിരിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും തൊഴിലില്ലായ്മാ നിരക്ക് ആശങ്കാജനകമായി ഉയർന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാജ്യവ്യാപകമായി അവബോധം സൃഷ്ടിക്കുന്നതിനും രാജ്യമൊട്ടാകെ സന്ദേശം നല്‍കുന്നതിനുമായി യൂത്ത് കോൺഗ്രസ് മിസ്ഡ് കാൾ ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. https://www.facebook.com/indianyouthcongress/videos/214190899611249/      

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in