Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കറുപ്പിലും വെളുപ്പിലും മാസ്സ് കാട്ടി ഹെക്ടർ: സ്‌പെഷൽ ലിമിറ്റഡ് എഡിഷനുകളുമായി എംജി മോട്ടോർ ഇന്ത്യ

കറുപ്പിലും വെളുപ്പിലും മാസ്സ് കാട്ടി ഹെക്ടർ: സ്‌പെഷൽ ലിമിറ്റഡ് എഡിഷനുകളുമായി എംജി മോട്ടോർ ഇന്ത്യ

കറുപ്പിലും വെളുപ്പിലും മാസ്സ് കാട്ടി ഹെക്ടർ: സ്‌പെഷൽ ലിമിറ്റഡ് എഡിഷനുകളുമായി എംജി മോട്ടോർ ഇന്ത്യ

എംജി മോട്ടോർ ഇന്ത്യയുടെ ജനപ്രിയ എസ്‌യുവിയായ ഹെക്ടറിന്റെ 'ബ്ലാക്ക്‌സ്റ്റോം', 'സ്‌നോസ്റ്റോം' എന്നീ സ്പെഷൽ എഡിഷൻ മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തി. 20 ലക്ഷം രൂപ മുതലാണ് (എക്‌സ്-ഷോറൂം) ഇരു മോഡലുകളുടെയും പ്രാരംഭ വില. ആകർഷകമായ പുതിയ എക്സ്റ്റീരിയർ കളർ ഷേഡുകൾ, ഡാർക്ക് തീം ഇന്റീരിയർ, പ്രത്യേക ആക്‌സസറികൾ എന്നിവയാണ് ഈ ലിമിറ്റഡ് എഡിഷൻ പതിപ്പുകളുടെ പ്രധാന പ്രത്യേകതകൾ. 5 സീറ്റർ ഓപ്ഷനിലും 1.5 ലീറ്റർ പെട്രോൾ സിവിടി എൻജിനിലും മാത്രമാണ് ഈ രണ്ട് എഡിഷനുകളും പുറത്തിറക്കിയിരിക്കുന്നത്. ടോപ്പ് വേരിയന്റായ സാവി പ്രോ സിവിടിയേക്കാൾ 35,000 രൂപ മാത്രമാണ് ഈ സ്റ്റോം എഡിഷനുകൾക്ക് അധികമായി വരുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ ബ്ലാക്ക്‌സ്റ്റോം എഡിഷന് പൂർണ്ണമായും കറുപ്പ് നിറത്തിലുള്ള എക്സ്റ്റീരിയർ ലുക്കാണ് നൽകിയിരിക്കുന്നത്. അതേസമയം സ്‌നോസ്റ്റോം എഡിഷന് പേൾ വൈറ്റ് നിറവും റൂഫിന് സ്റ്റാറി നൈറ്റ് ഫിനിഷിങും നൽകിയിരിക്കുന്നു. റെഡ് ബ്രേക്ക് കാലിപ്പറുകളോട് കൂടിയ ബ്ലാക്ക് അലോയ് വീലുകൾ, കറുപ്പിൽ പൊതിഞ്ഞ റൂഫ് റെയിലുകൾ, ഗ്രിൽ, ലോഗോയിലെ ഡാർക്ക് ക്രോം ആക്‌സന്റുകൾ, സ്‌കിഡ് പ്ലേറ്റുകൾ, ഡാർക്ക് തീമിലുള്ള ടെയിൽഗേറ്റ്, ബോഡി സൈഡ് ക്ലാഡിംഗ് എന്നിവയാണ് ഇരു പതിപ്പുകളുടെയും പൊതുവായ ആകർഷണം. കൂടാതെ എൽഇഡി ഹെഡ്‌ലാമ്പ് ബസലുകൾ കറുപ്പിച്ചിട്ടുണ്ടെന്നതിനൊപ്പം ടെയിൽഗേറ്റിന് പുതിയ സ്മോക്ക്ഡ് ഇഫക്റ്റും നൽകിയിട്ടുണ്ട്.

വാഹനത്തിന്റെ അകം പരിശോധിച്ചാൽ ഡാഷ്‌ബോർഡിലും സീറ്റ് അപ്‌ഹോൾസ്റ്ററിയിലും ബ്ലാക്ക് തീം തന്നെയാണ് തുടരുന്നത്. ഫ്രണ്ട് സീറ്റ് ഹെഡ്‌റെസ്റ്റുകളിൽ എഡിഷന്റെ പേര് പതിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ പ്രത്യേക ലോഗോകൾ, റെഡ് ടെയിൽഗേറ്റ് ആക്‌സന്റ്, ഫോഗ് ലാമ്പ് ഗാർണിഷ്, ഒആർവിഎം പ്രൊട്ടക്ടറുകൾ, സൈഡ് സ്‌റ്റെപ്പ് ബോർഡുകൾ എന്നിവയടങ്ങുന്ന 'സ്റ്റോം സീരീസ്' പാക്കേജും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. 143 എച്ച്പി കരുത്തും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലീറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനൊപ്പം സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമാണ് ഈ സ്പെഷൽ എഡിഷനുകൾ ലഭ്യമാകുക.


Related articles

See all
Popular News

6-സ്പീഡ് ഗിയർബോക്‌സും TFT ഡിസ്‌പ്ലേയും; കരുത്തുറ്റ അപ്‌ഡേറ്റുകളോടെ പൾസർ N250 SS എത്തുമ്പോൾ

Popular News

കാർ വാങ്ങാൻ പ്ലാനുണ്ടോ? സ്‌കോഡ കുഷാഖിന്റെ പുതിയ വിലവിവരങ്ങൾ അറിയാം

Popular News

പുതിയ ജീപ്പ് എസ്‌.യു.വി നിർമ്മിക്കാൻ ടാറ്റ മോട്ടോഴ്‌സും സ്റ്റെല്ലാന്റിസും കൈകോർക്കുന്നു; ന...

Popular News

ഹൈദരാബാദിലേക്ക് ചുവടുമാറ്റി റോയൽ എൻഫീൽഡിന്റെ 'ഫ്ലൈയിങ് ഫ്ലീ സി6'; വില 1.99 ലക്ഷം മുതൽ

Save your stories

Sign in