Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാസപ്പടി കേസ്: പിണറായി വിജയന് ഹൈക്കോടതിയില്‍ തിരിച്ചടി; സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീല്‍ ഹര്‍ജികള്‍ തള്ളി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയില്‍ തിരിച്ചടി. പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. വിജിലന്‍സ് അന

മാസപ്പടി കേസ്: പിണറായി വിജയന് ഹൈക്കോടതിയില്‍ തിരിച്ചടി; സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീല്‍ ഹര്‍ജികള്‍ തള്ളി

കൊച്ചി: സിഎംആര്‍എല്‍- എക്സാലോജിക് അഴിമതിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കമുള്ളവര്‍ക്ക് കനത്ത തിരിച്ചടി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ അനുമതി തേടി പിണറായി വിജയന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.

ഇഡി കൈമാറിയ രേഖകളുടെ അടിസ്ഥാനത്തില്‍ ആണ് വിജിലന്‍സ് രണ്ടു എഫ്‌ഐആറുകള്‍ ഇട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. നിയമപരമായി എഫ്‌ഐആര്‍ ഇട്ട സാഹചര്യത്തില്‍ അപ്പീല്‍ അനുമതി അനുവദിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പിണറായി വിജയന് പുറമെ, മകള്‍ ടി വീണ, ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെതിരെ നിയമപരമായോ ഭരണഘടനാപരമായോ ഉള്ള പ്രതിവിധികള്‍ തേടുന്നതിനുള്ള അപേക്ഷകരുടെ അവകാശത്തെ സിംഗിള്‍ ബെഞ്ച് ഉത്തരവ് തടസപ്പെടുത്തുന്നില്ലെന്ന് നിരീക്ഷിച്ച കോടതി ഈ സാഹചര്യത്തില്‍ അപ്പീല്‍ നല്‍കാന്‍ അനുമതി തേടിയുള്ള എല്ലാ ഹര്‍ജികളും നിരസിക്കുകയാണെന്ന് വ്യക്തമാക്കി.

ജസ്റ്റിസുമാരായ കെ നടരാജന്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍, ഇഡി, സിംഗിള്‍ ബെഞ്ചിലെ ഹര്‍ജിക്കാരന്‍ എന്നിവരെ ഡിവിഷന്‍ ബെഞ്ച് വിശദമായി കേട്ടിരുന്നു. അതേസമയം, വിജിലന്‍സ് എഫ്ഐആറിന്റെ ചുവട് പിടിച്ച് ഇഡി രണ്ട് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കേസ്. അഴിമതി, ഹവാല ആരോപണങ്ങളില്‍ നേരത്തേ വിജിലന്‍സ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡിയും കേസെടുത്തിരിക്കുന്നത്.

Related articles

See all
Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Save your stories

Sign in