മാസപ്പടി കേസിൽ മുന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഏറെ നിർണായകമായ ദിനമാണ്. കേസിൽ വിജിലൻസ് അന്വേഷണവും കേസെടുക്കലും ആവശ്യപ്പെട്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീലിന് അനുമതി നൽകണമോ എന്ന കാര്യത്തിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. മാസപ്പടി വിവാദങ്ങളിൽ സി.പി.എം കൂടുതൽ പ്രതിരോധത്തിലാകുന്ന കാഴ്ചയാണ് നിയമപോരാട്ടത്തിന്റെ ഓരോ ഘട്ടത്തിലും കാണുന്നത്.
അതേസമയം, മാസപ്പടി കേസിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ആധാരമാക്കി പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസ് എടുത്തു. അധികാര ദുർവിനിയോഗവും വഴിവിട്ട സാമ്പത്തിക ഇടപാടുകളും മുൻനിർത്തി പുറത്തുവരുന്ന ഈ വാർത്തകൾ സി.പി.എം സംസ്ഥാന നേതൃത്വത്തെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.