Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മണിപ്പുർ കലാപം: പാർലമെന്‍റില്‍ ഇന്നും ശക്തമായ പ്രതിഷേധത്തിന് പ്രതിപക്ഷം

മണിപ്പുർ കലാപം: പാർലമെന്‍റില്‍ ഇന്നും ശക്തമായ പ്രതിഷേധത്തിന് പ്രതിപക്ഷം
  ന്യൂഡല്‍ഹി: മണിപ്പൂരില്‍ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും കാര്യക്ഷമമായി ഇടപെടാത്ത കേന്ദ്ര-സംസ്ഥാന ബിജെപി സർക്കാരുകളുടെ നിലപാടിനെതിരെ പാർലമെന്‍റിൽ ഇന്നും ശക്തമായി പ്രതിഷേധത്തിന് പ്രതിപക്ഷം. മണിപ്പുർ കലാപത്തിൽ പ്രധാനമന്ത്രി സഭയിൽ വിശദീകരണം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഡൽഹി ഓർഡിനൻസിന് പകരമുള്ള ബിൽ ഇന്ന് കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിക്കും. 'ഇന്ത്യ' പ്രതിപക്ഷ സഖ്യത്തിൽ നിന്നുള്ള 21 എംപിമാരുടെ പ്രതിനിധി സംഘം മണിപ്പൂരിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തിയിരുന്നു. ഇംഫാൽ, മൊയ്‌റാംഗ്, ചുരാചന്ദ്പൂർ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് സംഘർഷത്തിൽ ഇരയായവരെയും കുടുംബാംഗങ്ങളെയും എംപിമാർ സന്ദർശിച്ചു. ഗവർണർ അനുസൂയ യൂകിയുമായും പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. ഹൃദയഭേദകമായ കാഴ്ചകളാണ് തങ്ങള്‍ക്ക് മണിപ്പൂരില്‍ കാണാനായതെന്ന് എംപിമാരുടെ സംഘം പറഞ്ഞു. ആവശ്യമായ ഭക്ഷണമോ ശുചിമുറി സൗകര്യമോ പോലും ഇല്ലാതെയാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ ജനം തിങ്ങി ഞെരുങ്ങിക്കഴിയുന്നത്. ഇവർക്ക് ആവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാന സർക്കാര്‍ ഒരുക്കുന്നില്ലെന്നും പ്രതിനിധി സംഘം ചൂണ്ടിക്കാട്ടി. മണിപ്പൂരില്‍ സ്ഥിഗതികള്‍ ഏറ്റവും വഷളായിട്ടും നിരവധി പേർ അതിദാരുണമായി കൊല്ലപ്പെട്ടിട്ടും മൗനം തുടരുന്ന പ്രധാനമന്ത്രിയുടെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും നിലപാടില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in