Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"ആദ്യം വോട്ട് കവർന്നു, ഇപ്പോൾ പ്രതിഷേധിക്കാനുള്ള അവകാശവും": മോദി-ഷാ സർക്കാരിനെതിരെ ആഞ്ഞടിച്ച് മല്ലികാർജുൻ ഖാർഗെ

"ആദ്യം വോട്ട് കവർന്നു, ഇപ്പോൾ പ്രതിഷേധിക്കാനുള്ള അവകാശവും": മോദി-ഷാ സർക്കാരിനെതിരെ ആഞ്ഞടിച്ച് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: കേന്ദ്രത്തിലെ ബിജെപി സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദി - ആഭ്യന്തര മന്ത്രി അമിത് ഷാ കൂട്ടുകെട്ടിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്. ജനങ്ങളുടെ അടിസ്ഥാനപരമായ വോട്ടവകാശവും ഭരണഘടനാപരമായ പ്രതിഷേധിക്കാനുള്ള അവകാശവും ബിജെപി സർക്കാർ തുടർച്ചയായി കവർന്നെടുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമൂഹമാധ്യമമായ 'എക്‌സി'ലൂടെയാണ് ഖാർഗെ കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ നിലപാടുകൾക്കെതിരെ ആഞ്ഞടിച്ചത്.

വോട്ടർപട്ടിക പുനഃപരിശോധനയിൽ (SIR) ഉൾപ്പെടാത്ത 13.3 കോടിയോളം ഇന്ത്യക്കാരെ കേന്ദ്ര ആഭ്യന്തര മന്ത്രി 'നുഴഞ്ഞുകയറ്റക്കാർ' എന്ന് വിശേഷിപ്പിച്ചത് രാജ്യത്തോടും ജനങ്ങളുടെ 'ഭാരതീയത'യോടുമുള്ള കടുത്ത അപമാനമാണെന്ന് ഖാർഗെ തുറന്നടിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യതലസ്ഥാനത്തെ പ്രധാന പ്രതിഷേധ കേന്ദ്രമായ ജന്തർ മന്തറിനെ സമരവേദിയിൽ നിന്ന് ഒഴിവാക്കിയ നടപടിയെയും ഖാർഗെ ശക്തമായി വിമർശിച്ചു. സുപ്രീം കോടതി ഉത്തരവുകൾ നിലനിൽക്കെയാണ് സർക്കാരിന്റെ ഇത്തരം നീക്കങ്ങളെന്നും, "ആദ്യം വോട്ട് കവർന്നു, ഇപ്പോൾ പ്രതിഷേധിക്കാനുള്ള അവകാശവും കവർന്നെടുക്കുന്നു; ബിജെപിയുടെ ഈ ഏകാധിപത്യ നിലപാടുകൾക്ക് തെളിവാണിത്" എന്നും അദ്ദേഹം എക്സിൽ കുറിച്ചു.

രാജ്യത്ത് ഭരണകൂടം വ്യാപകമായ അടിച്ചമർത്തലുകളാണ് നടപ്പിലാക്കുന്നതെന്നും ഖാർഗെ ആരോപിച്ചു. ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കുന്നവരെ തുറുങ്കിലടക്കുന്ന സമീപനമാണ് ഉള്ളത്. തൊഴിലിനായി പോരാടുന്ന യുവാക്കളെ ലാത്തിച്ചാർജ് ചെയ്ത് അന്യായമായി തടവിലാക്കുകയും, പെൺമക്കൾക്കെതിരെ പോലീസ് ക്രൂരമായ അക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്നു. എന്നാൽ, മറുവശത്ത് ആർ.എസ്.എസ് അക്രമികൾക്ക് സർക്കാർ പൂർണ്ണ സംരക്ഷണവും നിയമത്തിൽ നിന്ന് ഇളവും നൽകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മോദി-ഷാ കൂട്ടുകെട്ടിന്റെ ജനവിരുദ്ധവും അടിച്ചമർത്തൽ നിറഞ്ഞതുമായ നയങ്ങൾക്ക് മുന്നിൽ ഇനി ആരും തലകുനിക്കില്ലെന്ന് ഖാർഗെ വ്യക്തമാക്കി. രാജ്യം മുഴുവൻ ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ശബ്ദമുയർത്തിത്തുടങ്ങിയിട്ടുണ്ടെന്നും, ചെയ്യുന്ന ഓരോ അനീതിക്കും വരും ദിവസങ്ങളിൽ ജനങ്ങൾ ബിജെപിയെക്കൊണ്ട് കണക്കുപറയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related articles

See all
Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Popular News

തനിക്കെതിരെ ഐ.ബി നിരീക്ഷണം; ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌തേക്കാമെന്ന് അഭിജിത്ത് ദീപ്‌കെ

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Save your stories

Sign in