Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

ഇംഗ്ലീഷ് സിനിമയിൽ വീണ്ടും മലയാളി സാന്നിധ്യം ; ഡിസ്‌ഗൈസിന്‍റെ ഹിപ് ഹോപ് തീം മ്യൂസിക് വീഡിയോ ഹിറ്റിലേക്ക്

ഇംഗ്ലീഷ് സിനിമയിൽ വീണ്ടും മലയാളി സാന്നിധ്യം ; ഡിസ്‌ഗൈസിന്‍റെ ഹിപ് ഹോപ് തീം മ്യൂസിക് വീഡിയോ ഹിറ്റിലേക്ക്
ഇംഗ്ലീഷ് സിനിമയിൽ ഒരു പുതിയ മലയാളി സാന്നിധ്യം കടന്നു വരികയാണ്. താമരശ്ശേരി സ്വദേശിയായ അഭിലാഷ് മാത്യുവും ജനനി റസിയയും ചേർന്ന് ഒരുക്കുന്ന ഡിസ്‌ഗൈസ് എന്ന ഇംഗ്ലീഷ് സിനിമയുടെ 'ലിമോ ടിന്‍റ് ' എന്ന പാട്ട് റിലീസ് ചെയ്തിരിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ പാട്ട് ഏറെ ശ്രദ്ധ നേടുകയാണ്. മലയാളിയായ അഭിലാഷ് മാത്യൂവിന്‍റെ ആദ്യത്തെ സ്വതന്ത്ര ഫീച്ചർ സിനിമയായ ഡിസ്‌ഗൈസ് റിലീസിംഗ് ഒരുക്കങ്ങളിലാണ്. https://www.youtube.com/watch?v=cG4Vormdd5Q&feature=youtu.be ഫ്രെയിം പ്രൊഡക്ഷന്‍റെ സഹസ്ഥാപകരായ അഭിലാഷ് മാത്യൂവും റസിയയും ഇരുവരുമാണ് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകരിൽ ഒരാളായ ജനനി റസിയയാണ്. മലയാളിയ അഭിലാഷ് മാത്യു തന്നെയാണ് തന്‍റെ സിനിമയുടെ ഛായഗ്രഹണവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ വിഎഫ്എക്സ്, കളർ ഗ്രേഡിംഗ് നിർവഹിച്ചിരിക്കുന്നത് തോട്ട് പോയിന്‍റിന് (Thoughtpoint) വേണ്ടി ശ്രീരാജ് രാജനാണ്. കനേഡിയൻ താറാവുകൾ, ഫാലെൻ തുടങ്ങിയ ഹ്രസ്വ ചിത്രങ്ങൾ അഭിലാഷ് മാത്യുവിന്‍റെ സംവിധാനത്തിൽ പുറത്തുവന്നിട്ടുണ്ട്. റസിയ അഭിലാഷ് മാത്യു സൗഹൃദത്തിൽ പുറത്തിറങ്ങിയ ഡയമട്രിക് എന്ന ഹ്രസ്വ ചിത്രവും ഏറെ പ്രേക്ഷക പ്രശംസയും പുരസ്കാരങ്ങളും ഫെസ്റ്റിവൽ വേദികളും സ്വന്തമാക്കി മുന്നേറുകയാണ്. ഇരുവരുടെയും കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ഫീച്ചർ സിനിമയാണ് ഡിസ്‌ഗൈസ്.

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in