Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Uncategorized

വനിതകളെ മർദിച്ച DySPക്കെതിരെ മഹിളാകോൺഗ്രസിന്‍റെ പരാതി

വനിതകളെ മർദിച്ച DySPക്കെതിരെ മഹിളാകോൺഗ്രസിന്‍റെ പരാതി
DySP-Sreekumar യുഡിഎഫ് ലോങ്ങ് മാർച്ചിൽ വനിതകളെ ഉൾപ്പെടെ മർദിക്കാൻ നേതൃത്വം നൽകിയ ഡിവൈഎസ്പി ശ്രീകുമാറിനെതിരെ മഹിളാകോൺഗ്രസ് പരാതി നൽകി. കോട്ടയം എസ് പി ഹരിശങ്കറിനാണ് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാസുഭാഷ് പരാതി നൽകിയത്. കോട്ടയം പാത്താമുട്ടം പള്ളി ആക്രമണവുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തിയ ലോങ്ങ് മാർച്ചിലാണ് വനിതകൾ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റത്. ഇതിന് നേതൃത്വം നൽകിയതാകട്ടെ ഡിവൈഎസ്പി ശ്രീകുമാറും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പടെയുള്ള വനിതകൾ മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിലാണ്. സ്ത്രീകളടക്കം അണിനിരന്ന ജാഥയെ ഒരു വനിതാപോലീസുപോലുമില്ലാതെയാണ് ഡിവൈഎസ്പിയും സംഘവും ആക്രമിച്ചത്. യാതൊരു പ്രകോപനവും ഉണ്ടാകാത്ത സാഹചര്യത്തിൽ പോലും പൊലീസ് ആക്രമണം അഴിച്ചുവിട്ടുവെന്നും മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാസുഭാഷ് പറഞ്ഞു DySP-Sreekumar പൊലീസിനെ ഈ ഹീന പ്രവർത്തിയെ അന്വേഷണ വിധേയമാക്കണമെന്നും ഡിവൈഎസ്പി ശ്രീകുമാറിനെതിരെ നടപടിയെടുക്കണമെന്നും മഹിളാകോൺഗ്രസ് പരാതിയിൽ ആവശ്യപ്പെടുന്നു.

Related articles

See all
Uncategorized

കോഴിക്കോട് ഉള്ളിയേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

Uncategorized

ആശ്വാസമായി വെടിനിര്‍ത്തല്‍; ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ഇന്ത്യയ്ക്കും നേട്ടം

Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Save your stories

Sign in