Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

RAHUL GANDHI| മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് മാച്ച് ഫിക്‌സിംഗ്; തോല്‍ക്കുമെന്ന് ഉറപ്പാകുമ്പോള്‍ ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിക്കും- രാഹുല്‍ ഗാന്ധി

RAHUL GANDHI| മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് മാച്ച് ഫിക്‌സിംഗ്; തോല്‍ക്കുമെന്ന് ഉറപ്പാകുമ്പോള്‍ ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിക്കും- രാഹുല്‍ ഗാന്ധി
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞടുപ്പ് മാച്ച് ഫിക്‌സിംഗായിരുന്നന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യത്തെ എങ്ങനെ രാഷ്ട്രീയ നേട്ടത്തിനായി വളച്ചൊടിക്കാം എന്നതിന്റെ ബ്ലു പ്രിന്റാണ് മഹാരാഷ്ട്ര നിയമസഭ തിരഞ്ഞടുപ്പെന്നും ദേശീയ പ്രാദേശിക മാധ്യമങ്ങള്‍ക്ക് നല്‍കിയ ലേഖനത്തില്‍ അദ്ദേഹം വ്യകതമാക്കുന്നു. ബിജെപി പരാജയം ഉറപ്പിക്കുന്ന അവസരത്തിലാണ് തിരഞ്ഞടുപ്പ് അട്ടിമറിക്കപ്പെടുന്നത.് ഇത് ബിഹാറിലും ആവര്‍ത്തിച്ചക്കോം. ഇത് ജനാധിപത്യത്തില്‍ വിഷം പുരട്ടലാണന്നും രാഹുല്‍ പറഞ്ഞു. പടി പടിയായി മഹാരാഷ്ട്രയില്‍ ജനവിധി എങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി ലേഖനത്തില്‍ വിശദീകരിക്കുന്നു. 2024 ലെ മഹാരാഷ്ട്രയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ജനാധിപത്യത്തില്‍ കാട്ടിയ കൃത്രിമത്വമാണെന്ന് അദ്ദേഹം തുറന്നു വിമര്‍ശിച്ചു. ഇത് എങ്ങനെ സംഭവിച്ചു എന്നതിന്റെ ഉദാഹരണവും അദ്ദേഹം ഓരോ പോയിന്റുകളിലൂടെ സമൂഹമാധ്യമത്തിലൂടെ കാട്ടിത്തന്നു. പട്ടികയില്‍ വ്യാജ വോട്ടര്‍മാരെ ചേര്‍ത്തും വോട്ടര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചുമാണ് അട്ടിമറി നടന്നതെന്നാണ് അദ്ദേഹം വിമര്‍ശിച്ചത്. വഞ്ചന നടത്തിയവര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും പൊതുജന വിശ്വാസമാണ് തകര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ ബിജെപി തോല്‍ക്കുന്നിടത്തെല്ലാം ഇത്തരം അട്ടിമറികള്‍ ആവര്‍ത്തിക്കപ്പെടുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in