Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

100 ദിന കര്‍മ്മപദ്ധതി വിജയം; ഫയലുകള്‍ തീര്‍പ്പാക്കാന്‍ 'ജനസ്പര്‍ശം' അദാലത്തുമായി സര്‍ക്കാര്‍; പ്രഖ്യാപിച്ച് മുഖ്യമന്ത്രി

100 ദിന കര്‍മ്മപദ്ധതി വിജയം; ഫയലുകള്‍ തീര്‍പ്പാക്കാന്‍ 'ജനസ്പര്‍ശം' അദാലത്തുമായി സര്‍ക്കാര്‍; പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപദ്ധതിയിലെ 568 പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ സാധിച്ചത് വലിയ ആത്മവിശ്വാസം നല്‍കുന്നതായി മുഖ്യമന്ത്രി വി. ഡി. സതീശന്‍. നൂറു ദിവസത്തിനുള്ളില്‍ വര്‍ഷങ്ങളായി പരിഹാരം കാണാന്‍ കഴിയാതിരുന്ന നിരവധി പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരമായതെന്നും ഇതിലൂടെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ലഭിച്ചുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ 20 പദ്ധതികള്‍ 90 ശതമാനത്തോളം പൂര്‍ത്തിയായിക്കഴിഞ്ഞു.

100 ദിന കര്‍മ്മപദ്ധതിയുടെ വിജയത്തിന് പിന്നാലെ അടുത്ത മിഷനായ 'ജനസ്പര്‍ശം' ഫയല്‍ അദാലത്തുകള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. വില്ലേജ്, താലൂക്ക്, കളക്ടറേറ്റ് തലങ്ങള്‍ മുതല്‍ സെക്രട്ടേറിയറ്റ് വരെയുള്ള വിവിധ വകുപ്പുകളില്‍ തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. എന്തുകൊണ്ടാണ് ഫയലുകള്‍ കെട്ടിക്കിടക്കുന്നതെന്ന് വ്യക്തമായി പരിശോധിക്കുമെന്നും, നിലവിലെ ഫയല്‍ നീക്ക സംവിധാനങ്ങള്‍ ഘടനാപരമായി പുനരാവിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി. വയോജനങ്ങളെ ചേര്‍ത്തണയ്ക്കുന്നതിനും അവരുടെ ക്ഷേമം പൂര്‍ണ്ണമായി ഉറപ്പാക്കുന്നതിനുമുള്ള പ്രത്യേക ബില്‍ വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. സര്‍ക്കാരിന്റെ ഈ പുതിയ നടപടികള്‍ ഭരണരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

പ്രിയദര്‍ശിനി സൗജന്യ യാത്രയുടെ ശോഭ കെടുത്തുന്നത് ദൗര്‍ഭാഗ്യകരം: സിപി ജോൺ

Popular News

ജനങ്ങളുടെ സന്തോഷ സൂചിക ഉയര്‍ത്താന്‍ 'ആനന്ദം'; തദ്ദേശ വകുപ്പിന് കീഴില്‍ പുതിയ വിഭാഗം വരുന്ന...

Popular News

സി.പി.എം കാസര്‍കോട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം; തിരിച്...

Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Save your stories

Sign in