Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലൈഫ് മിഷന്‍: ഹൈക്കോടതി നിർദേശം അഴിമതി മൂടിവെക്കാനുള്ള സർക്കാർ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടി : രമേശ് ചെന്നിത്തല

ലൈഫ് മിഷന്‍: ഹൈക്കോടതി നിർദേശം അഴിമതി മൂടിവെക്കാനുള്ള സർക്കാർ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടി : രമേശ് ചെന്നിത്തല
  തിരുവനന്തപുരം: അഴിമതി മൂടിവെക്കാനുള്ള സര്‍ക്കാരിന്‍റെ  ശ്രമങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ ഏറ്റ തിരിച്ചടിയാണ് വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ കോടതിയില്‍ നിന്നുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിബിഐയ്ക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ തുടക്കത്തില്‍ തന്നെ സി.ബി.ഐ യെ ഓടിക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമമാണ് പൊളിഞ്ഞത്. ഇതില്‍ നിന്ന് പാഠം പഠിച്ചാല്‍ സര്‍ക്കാരിന് നല്ലത്. ഇനിയെങ്കിലും കേസ് പിന്‍വലിച്ച് അന്വേഷണവുമായി സി.ബി.ഐയോട് സഹകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അഴിമതി മൂടിവെക്കാന്‍ പുറത്തു നിന്ന് അഭിഭാഷകരെ കൊണ്ടു വന്ന് ഖജനാവില്‍ നിന്ന് വന്‍തുക ചെലവഴിക്കുന്നതും അഴിമതിയാണ്. ഈ കൊവിഡ് കാലത്ത് സാമ്പത്തികമായി സംസ്ഥാനം ബുദ്ധിമുട്ടുമ്പോള്‍ പൊതു പണം അഴിമതിക്കാരെ രക്ഷിക്കാന്‍ വേണ്ടി വാരിക്കോരി ചിലവിടുന്നതിന് എന്ത് ന്യായീകരണമാണുള്ളത്? സര്‍ക്കാരിന് ഒരു ബന്ധവുമില്ലെന്നാണല്ലോ പറയുന്നത്. അപ്പോള്‍ സി.ബി.ഐയെ തടയാന്‍ ഹര്‍ജി നല്‍കിയത് അഴിമതിക്കാര്‍ക്കും സ്വകാര്യ കമ്പനിക്കാര്‍ക്കും വേണ്ടിയാണോ? അഴിമതി അന്വേഷിക്കുന്നതില്‍ സര്‍ക്കാര്‍ എന്തിനാണ് ഇത്രയേറെ ഭയപ്പെടുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Related articles

See all
Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന് നിര്‍ണായകം; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

Save your stories

Sign in