Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഷിധിൻ കൊലക്കേസ്: 9 സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം

ഷിധിൻ കൊലക്കേസ്: 9 സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം
തലശേരിയിൽ സി.പി.എം പ്രവർത്തകർ ഏറ്റുമുട്ടി വടക്കുമ്പാട് സ്വദേശി ഷിധിൻ കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എം പ്രവർത്തകരായ ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം. പ്രതികൾ ഓരോ ലക്ഷം രൂപ വീതം പിഴയടക്കണം. സി.ഒ.ടി നസീറിനെ അക്രമിച്ച കേസിലെ മൂന്ന് പ്രതികളും ഇതിൽ ഉൾപ്പെടുന്നു. സി.പി.എം പ്രവർത്തകനായിരുന്ന ഷിധിനെ കൊലപ്പെടുത്തിയ കേസിൽ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2013 ഒക്ടോബര്‍ നാലിന് രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വടക്കുമ്പാട് കൊളശേരിയിലെയും പാറക്കെട്ട് ഭാഗത്തുമുള്ള സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം ആണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊളശേരി അയോധ്യാ ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് ഷിധിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കൊളശേരിയിലെ ബ്രിട്ടോ, നിഖില്‍രാജ്, കളരിമുക്കിലെ എം ധീരജ്, ദില്‍നേഷ്, സി.കെ നിഹാല്‍, ചെറിയാണ്ടി മിഥുന്‍, കെ അമല്‍ കുമാര്‍, വി.കെ സോജിത്ത്, അമല്‍ എന്ന ഡാഡു എന്നിവരാണ് പ്രതികൾ. ഇതിൽ ബ്രിട്ടോ ഉൾപ്പെടെ 3 പേർ സി.ഒ.ടി നസീർ വധശ്രമ കേസിലും പ്രതികളാണ്. എല്ലാ പ്രതികളെയും ജീവപര്യന്ത്യം തടവിന് ശിക്ഷിച്ചു. പ്രതികൾ ഓരോ ലക്ഷം രൂപ വീതം പിഴയടക്കണം. തലശേരിയില്‍ സി.ഐ.യായിരുന്ന വി.കെ വിശ്വംഭരനാണ് കേസന്വേഷിച്ച് കുറ്റപത്രംനല്‍കിയിരുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in