Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ലോക ഗൃഹോപകരണ രംഗത്തെ പ്രമുഖ ബ്രാൻഡായ ‘ഓപ്റ്റിമ’ ഇനി ഇന്ത്യയിലും .

ലോക ഗൃഹോപകരണ രംഗത്തെ പ്രമുഖ ബ്രാൻഡായ ‘ഓപ്റ്റിമ’ ഇനി ഇന്ത്യയിലും .

ഗൾഫ് രാജ്യങ്ങളിലും അന്താരാഷ്ട്ര വിപണികളിലും ഗുണനിലവാരത്തിന്റെയും നവീന സാങ്കേതികവിദ്യയുടെയും വിശ്വാസ്യതയുടെയും പേരിൽ ശ്രദ്ധേയമായ പ്രമുഖ ഗൃഹോപകരണ ബ്രാൻഡായ ഓപ്റ്റിമ ഇന്ത്യയിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. കൊച്ചിയിലെ താജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഓപ്റ്റിമയുടെ ഇന്ത്യയിലെ പുതിയ വളർച്ചാ പദ്ധതികൾക്ക് ഔദ്യോഗിക തുടക്കമായി.

ഇന്ത്യയിലെ പ്രവർത്തനങ്ങൾ ആദ്യഘട്ടത്തിൽ കേരളത്തിൽ ആരംഭിക്കുകയും തുടർന്ന് ദക്ഷിണേന്ത്യയിലേക്കും പിന്നീട് രാജ്യവ്യാപകമായും വ്യാപിപ്പിക്കുകയും ചെയ്യും. കേരളത്തിലെ ഉപഭോക്താക്കൾ വർഷങ്ങളായി ഓപ്റ്റിമയ്ക്ക് നൽകിയ മികച്ച പിന്തുണയും വിശ്വാസവുമാണ് സംസ്ഥാനത്തെ ആദ്യ വിപണിയായി തിരഞ്ഞെടുക്കാൻ കാരണമായതെന്ന് കമ്പനി അറിയിച്ചു.

മിക്സർ ഗ്രൈൻഡറുകൾ, ഇൻഡക്ഷൻ കുക്കറുകൾ, എൽപിജി ഗ്യാസ് സ്റ്റൗവുകൾ, എയർ ഫ്രയറുകൾ, ഓവൻ ടോസ്റ്ററുകൾ, വാക്വം ക്ലീനറുകൾ, പോർട്ടബിൾ ഐസ് മേക്കറുകൾ തുടങ്ങി വൈവിധ്യമാർന്ന ഇലക്ട്രിക്കൽ, നോൺ-ഇലക്ട്രിക്കൽ ഗൃഹോപകരണങ്ങളാണ് ഓപ്റ്റിമ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ലോകോത്തര നിലവാരമുള്ള ഗൃഹോപകരണങ്ങൾ ഇന്ത്യൻ കുടുംബങ്ങളിലെത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഓപ്റ്റിമ പ്രസിഡന്റ് ഖുറൈഷ് ദാദാഭായ് പറഞ്ഞു .ഇന്ത്യയിലുടനീളമുള്ള ഈ പുതിയ വിപുലീകരണം ഓപ്റ്റിമയെ രാജ്യത്തെ മുൻനിര ഗൃഹോപകരണ ബ്രാൻഡുകളിലൊന്നാക്കി മാറ്റുമെന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ടെന്ന് പിട്ടാപ്പിള്ളിൽ ഏജൻസീസ് ചെയർമാൻ പീറ്റർ പോൾ പറഞ്ഞു.

ശക്തമായ ഡീലർ ശൃംഖലയും മികച്ച സർവീസ് സംവിധാനവും തുടർച്ചയായ പുതിയ ഉൽപ്പന്ന അവതരണങ്ങളും വഴി ഓപ്റ്റിമയെ ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഗൃഹോപകരണ ബ്രാൻഡുകളിലൊന്നായി വളർത്തുമെന്ന് മാനേജിങ് ഡയറക്ടർ ബാബു വടക്കൻ പറഞ്ഞു.

ചടങ്ങിൽ ഓപ്റ്റിമയുടെ വിവിധ പ്രീമിയം ഉൽപ്പന്നങ്ങളും ഇന്ത്യയിലും കയറ്റുമതി വിപണികൾക്കുമായി ഇന്ത്യയിൽ നിർമ്മിക്കുന്ന ഹെവി ഡ്യൂട്ടി 1200 വാട്ട് മിക്സർ ഗ്രൈൻഡറിന്റെ ഔദ്യോഗിക ലോഞ്ചും നടന്നു.ഓപ്റ്റിമ പ്രസിഡന്റ് ഖുറൈഷ് ദാദാഭായ്, പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിങ് ഡയറക്ടർ പീറ്റർ പോൾ, മാനേജിങ് ഡയറക്ടർ. ബാബു വടക്കൻ, ഫോർടൈം സൊല്യൂഷൻസ് മാനേജിങ് പാർട്ണർ അഭിലാഷ്, മാർക്കറ്റിംഗ് മാനേജർ രാജീവ്കുമാർ എന്നിവർ പങ്കെടുത്തു.

Related articles

See all
Popular News

വരുമാന ഇടിവും കടുത്ത മത്സരവും; വൻതോതിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ നെറ്റ്ഫ്ലിക്സ്

Popular News

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്; പവന് 1,09,480 രൂപയായി കുറഞ്ഞു

Popular News

സാധാരണക്കാരന് തിരിച്ചടിയായി നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

Popular News

2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് ഫീസ്: ഒക്ടോബർ 15 മുതൽ സ്വീകരിക്കില്ലെന്ന് ഹോട്ട...

Save your stories

Sign in